Advertisment

കേരള - കര്‍ണ്ണാടക അതിർത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രീം കോടതിയിൽ. തടസ ഹര്‍ജിയുമായി കേരളവും. രാജ്മോഹൻ ഉണ്ണിത്താന്‍റെ ഹർജിയും വെള്ളിയാഴ്ച പരിഗണനയില്‍

New Update

publive-image

Advertisment

ഡല്‍ഹി : കേരളവും ആയുള്ള അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കർണാടകത്തിന്റെ ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

എന്നാല്‍ കര്‍ണ്ണാടകത്തിന്‍റെ ഹര്‍ജിക്കെതിരെ കേരളം തടസ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ കാസര്‍കോട് എംപി രാജ് മോഹൻ ഉണ്ണിത്താന്‍ സമര്‍പ്പിച്ച ഹർജിയും വെള്ളിയാഴ്ച  സുപ്രീം കോടതി പരിഗണിക്കും.

കേരളത്തോട് മാനുഷിക പരിഗണന കാണിക്കണമെന്ന ആവശ്യം പോലും അതിര്‍ത്തി അടയ്ക്കാന്‍ പ്രശ്നത്തില്‍ കര്‍ണ്ണാടക കാണിച്ചിട്ടില്ല. ദേശീയ തലത്തിലും ഇക്കാര്യത്തില്‍ കേരളത്തിന്‍റെ നിലപാടിനാണ്‌ മേല്‍ക്കൈ. ഇതിനിടെയാണ് ഹൈക്കോടതി ഉത്തരവ് മറികടക്കാനുള്ള കര്‍ണ്ണാടകയുടെ പുതിയ നീക്കം.

corona kerala
Advertisment