Advertisment

മംഗളൂരുവിലെ മെഡിക്കൽ കോളേജുകളിൽ കേരളത്തില്‍ നിന്നുള്ളവരെ ചികിത്സിക്കും ;  കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കര്‍ണാടകയിലേക്ക് കടക്കുന്നതിനുള്ള വലക്ക് തുടരുന്നു 

New Update

കാസര്‍കോട് :  മംഗളൂരുവിലെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. അതേസമയം കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്കു കര്‍ണാടകയിലേക്ക് കടക്കുന്നതിനുള്ള വലക്ക് തുടരുകയാണ്.

Advertisment

publive-image

കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശിച്ച് രണ്ടു ദിവസം മുമ്പ് ദക്ഷിണ കന്നഡ ഡിഎംഒ ജില്ലയിലെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു.

കേരളത്തില്‍ കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവിറക്കിയത്. കേരളത്തിന്റെ പേരു പരാമര്‍ശിക്കാതെ കേരളത്തിലെ വാഹനങ്ങള്‍ക്ക് നഗരത്തില്‍ വിലക്ക് ഏര്‍പെടുത്തണമെന്നാവശ്യപ്പെട്ട് മംഗളൂരു സിറ്റി കോര്‍പറേഷനും വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു.

covid 19 corona virus
Advertisment