Advertisment

ശബരിമലയിൽ കടന്നൽ ആക്രമണം : 12 തീർത്ഥാടകർക്ക് പരിക്ക്

New Update

publive-image

പത്തനംതിട്ട: ശബരിമല അയ്യപ്പൻ റോഡിലുണ്ടായ കടന്നൽ ആക്രമണത്തിൽ 12 തീർത്ഥാടകർക്ക് പരിക്കേറ്റു. വഴിയരികിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകി വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തെ തുടർന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കടത്തിവിടുന്നത് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം, എറണാകുളം ഇടമലയാറിലെ യുപി സ്കൂളിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായി. കാട്ടാന വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു.

Advertisment