Advertisment

നി​യ​മ​സ​ഭ​യു​ടെ സമ്പൂർണ്ണ ബ​ജ​റ്റ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ല്‍ ധാ​ര​ണ

New Update

publive-image

Advertisment

തിരുവനന്തപുരം: നി​യ​മ​സ​ഭ​യു​ടെ സമ്പൂർണ്ണ ബ​ജ​റ്റ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ല്‍ ധാ​ര​ണ. സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്ക​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം വ്യാഴാഴ്ച സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

നി​ല​വി​ല്‍ ഓ​ഗ​സ്റ്റ് 18 വ​രെ​യാ​യി​രു​ന്നു സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം ഓ​ണ​ത്തി​നു തൊ​ട്ടു മു​ന്‍​പു വ​രെ​യാ​യി​രു​ന്നു സ​ഭാ സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ധ​ന​കാ​ര്യ വി​ഷ​യ​ങ്ങ​ള്‍ മാ​ത്ര​മാ​കും ഈ ​സ​മ്മേ​ള​നം പ​രി​ഗ​ണി​ക്കു​ക.

ഓ​ര്‍​ഡി​ന​ന്‍​സു​ക​ള്‍​ക്കു പ​ക​ര​മു​ള്ള ബി​ല്ലു​ക​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന. സാ​ധാ​ര​ണ സ​മ​യം കൂ​ടാ​തെ അ​ധി​ക സ​മ​യം സ​മ്മേ​ളി​ച്ചു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണു ധാ​ര​ണ. ആ​വ​ശ്യ​മെ​ങ്കി​ല്‍ സാ​യാ​ഹ്ന സ​മ്മേ​ള​ന​ങ്ങ​ളും ചേ​രും.

NEWS
Advertisment