Advertisment

കെ ആര്‍ നാരായണനെ പോലും കടത്തിവെട്ടി രമ്യാ ഹരിദാസ് 1 ലക്ഷം പിന്നിട്ടു. സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയില്‍ രമ്യയുടെ മുന്നേറ്റം അത്ഭുതപ്പെടുത്തുന്നത്

New Update

പാലക്കാട്:  സി പി എമ്മിന്റെ ഉരുക്കുകോട്ടയായ ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം 1 ലക്ഷം കവിഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സി പി എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.  81.87 % വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ രമ്യ ഹരിദാസിന്റെ ലീഡ് 125630 ആയി ഉയര്‍ന്നു. ഇങ്ങനെ പോയാല്‍ ഭൂരിപക്ഷം ഒന്നേകാല്‍ ലക്ഷം കടക്കാനാണ് സാധ്യത.

Advertisment

publive-image

സി പി എമ്മിന്റെ ഉരുക്കുകോട്ടയായാണ്‌ ആലത്തൂര്‍ അറിയപ്പെടുന്നത്. അവിടെ സി പി എമ്മിന് പോലും ഇങ്ങനൊരു ഭൂരിപക്ഷം നേടാനായിട്ടില്ല. അങ്ങനൊരു സ്ഥലത്താണ് വേറൊരു ജില്ലയില്‍ നിന്ന് വന്ന് ആദ്യമായി ആലത്തൂരില്‍ കാലുകുത്തി അവിടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രമ്യ ഏകപക്ഷീയ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.

രണ്ടു തവണ എം പി ആയിരുന്നിട്ടും പ്രത്യേകിച്ച് ഒരു പേരുദോഷവും ഇല്ലാതിരുന്ന ആളാണ്‌ പി കെ ബിജു. സി പി എമ്മിന്റെ യുവ നേതാക്കളില്‍ പ്രധാനി. സംഘടനാ ശക്തി കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും ഇടതുപക്ഷത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലാത്ത മണ്ഡലമാണ് ആലത്തൂര്‍. അങ്ങനൊരു മണ്ഡലത്തില്‍ രമ്യ ഹരിദാസിന്റെ ഈ മുന്നേറ്റം സി പി എമ്മിനെ സംബന്ധിച്ച് അത്ഭുത പ്രവാഹങ്ങളാണ്.

കെ ആര്‍ നാരായണന് പോലും നേടാന്‍ പറ്റാത്തത്ര തിളക്കമാര്‍ന്ന വിജയത്തിലാണ് രമ്യയുടെ മുന്നേറ്റം.  2014 ല്‍  ബിജുവിന്  3700 വോട്ടുകളുടെ ഭൂരിപക്ഷവും 2009 ല്‍ 21000 വോട്ടുകളുടെ ഭൂരിപക്ഷവും ഇവിടെ നിന്നും ലഭിച്ചതാണ്. അവിടെ വീണ്ടും ഒരുലക്ഷത്തിലേറെ ഭൂരിപക്ഷത്തിലേക്ക് രമ്യ കാലെടുത്തുവച്ചു എന്നതാണ് രാഷ്ട്രീയ നേട്ടം.

Advertisment