Advertisment

ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ ഒമ്പതിന് പുനരാരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ ഒമ്പതിന് പുനരാരംഭിക്കും. ആറിന് നടക്കാനിരുന്ന വിന്‍വിന്‍ ഭാഗ്യക്കുറി നറുക്കെടുപ്പാണ് ഒമ്പതിന് നടക്കുക.

ഏഴിന് നറുക്കെടുക്കാനിരുന്ന സ്ത്രീ ശക്തി 10നും എട്ടിന് നറുക്കെടുക്കാനിരുന്ന അക്ഷയ 11നും ഒമ്പതിന് നടക്കാനിരുന്ന കാരുണ്യ പ്ലസ് 12നും നറുക്കെടുക്കും. എന്നാല്‍ 10 ന് നടക്കാനിരുന്ന നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 19നും 11ന് നടക്കാനിരുന്ന കാരുണ്യയുടെ നറുക്കെടുപ്പ് 26നുമായിരിക്കും നറുക്കെടുക്കുന്നത്.

Advertisment