Advertisment

ഭാഗ്യക്കുറി നറുക്കെടുപ്പ് വ്യാഴാഴ്ച മുതല്‍ തത്സമയം ടെലിവിഷനില്‍ കാണാം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനിമുതല്‍ തത്സമയം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മുതല്‍ നാലു വരെ കൈരളി, കൗമുദി ടെലിവിഷന്‍ ചാനലുകളിലാണ് ആദ്യഘട്ടത്തില്‍ നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭിക്കുക. അടുത്തഘട്ടത്തില്‍ ജയ്ഹിന്ദ്, ജീവന്‍ ചാനലുകളിലും നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭ്യമാകും.

ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി തത്സമയ സംപ്രേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും, ധനകാര്യ മന്ത്രിയും നേരത്തെ അറിയിച്ചിരുന്നു.

നറുക്കെടുപ്പ് നടക്കുന്ന തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിലെ ഗോര്‍ഖി ഭവനില്‍ നിന്നാണ് സംപ്രേഷണം നടത്തുന്നത്. സി-ഡിറ്റാണ് ഇതിന് ആവശ്യമായ സ്റ്റുഡിയോ, മറ്റ് സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുള്ളത്.

Advertisment