Advertisment

പ്രവാസ ലോകത്ത് ഭര്‍ത്താവ് കുടുങ്ങിയിരിക്കെ നാട്ടില്‍ മറ്റൊരു ഭാര്യ കൂടി മരിച്ചു; ഗീതയുടെ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ പാലക്കാട് സ്വദേശി വിജയകുമാറും മിനിയെ യാത്രയാക്കാന്‍ തിരുവനന്തപുരം സ്വദേശി പ്രശാന്തനും നാളെ നാട്ടിലേക്ക്

New Update

ദുബായ്: അന്തരിച്ച ഭാര്യയുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ വേണ്ടി ഒരു മലയാളി കൂടി നാളെ നാട്ടിലേയ്ക്ക്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രശാന്തൻ പ്രഭാകരൻ നായർ ആണ് ഭാര്യ മിനി(40)യുടെ മുഖം അവസാനമായി ഒരു നോക്കു കാണാനും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും വേണ്ടി പോകുന്നത്.

Advertisment

publive-image

നാളെ വൈകിട്ട് അഞ്ചിന് അബുദാബി രാജ്യാന്തര വിമാനത്താവളം ടെർമിനൽ ഒന്നിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് െഎഎക്സ് 538 വിമാനത്തിലാണ് ഇദ്ദേഹം നാട്ടിലേയ്ക്ക് തിരിക്കുക. ഭാര്യ മരിച്ച് ദിവസങ്ങളായി നാട്ടിൽ പോകാൻ പറ്റാതെ ദുബായിൽ കുടുങ്ങിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറും നാളെ ഉച്ചയ്ക്ക് ഒന്നിന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്നുണ്ട്.

ദുബായിൽ ട്രക്ക് ഡ്രൈവറായ പ്രശാന്തന്റെ ഭാര്യ മിനി വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഏറെ കാലമായി രോഗബാധിതയായിരുന്ന ഇവർ കഴിഞ്ഞ 4 ദിവസങ്ങളായി ആശുപത്രി വെന്റിലേറ്ററിലായിരുന്നു. വിവരമറിഞ്ഞതു മുതൽ പ്രശാന്തൻ ഏറെ ദുഃഖത്തിലാണ്.

ഉടൻ തന്നെ ഇന്ത്യൻ എംബസിയിൽ പേര് റജിസ്റ്റർ ചെയ്തതായും ഇന്നലെ വിമാന ടിക്കറ്റ് ലഭിച്ചതായും സാമൂഹിക പ്രവർത്തകൻ അഡ്വ.ടി.കെ.ഹാഷിക് പറഞ്ഞു. വിജയകുമാറിന്റെ ഭാര്യ മരിച്ചിട്ട് നാളുകളായെങ്കിലും ഏറെ ശ്രമിച്ചിട്ടും നാളത്തേയ്ക്കു പോകാനാണ് വിമാന ടിക്കറ്റ് ശരിയായത്.

funeral pravasi malayali wife death
Advertisment