Advertisment

എസ് പി. ബാലസുബ്രഹ്മണ്യത്തിന്‍റെ വിയോഗത്തിൽ കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ അനുശോചനം രേഖപെടുത്തി..

author-image
admin
Updated On
New Update

റിയാദ്: നടനും സംഗീതഞ്ജനും തെന്നിന്ത്യ അടക്കി വാണ ഗായകനുമായ എസ് പി. ബാലസുബ്രമണ്ണ്യത്തിന്റെ വിയോഗത്തിൽ കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ അനുശോചനം രേഖപെടുത്തി. പ്രസിഡണ്ട് ജലീൽ തിരൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന പരിപാടിയിൽ ചെയർമാൻ മൂസ പട്ട അനുസ്മരണം നടത്തി അദേഹം ആലപിച്ച  ഓരോ ഗാനങ്ങളും ജനമനസ്സുകളിൽ എന്നും മായാതെ തന്നെ ഉണ്ടാവും, അത്രയ്ക്കും ഒന്നിനൊന്നു മെച്ചപ്പെട്ട  ഗാനങ്ങളായിരുന്നു.

Advertisment

publive-image

കൂട്ടത്തിൽ അദ്ദേഹം പാടിയ മാപ്പിള പാട്ടുകളും വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റി. 2000-ൽ പ്രിയപ്പെട്ട കവി പി.എസ്.ഹമീദ് കാസർകോഡിൻ്റെ ഫാത്തിമ 1- എന്ന കേസറ്റിനു വേണ്ടി എഴുതിയ വരികൾക്ക് എസ്.പി ശബ്ദം നൽകിയപ്പോൾ അത് മാപ്പിളപ്പാട്ടിലെ തന്നെ ഒരു ചരിത്രമുഹൂർത്തമായി മാറുകയായിരുന്നു. ഈ കേസറ്റിൽ ' ചോരും മിഴിയുമായ് ' എന്ന ഗാനവും' മഴവിൽ വർണ്ണ' എന്ന വാണി ജയറാമുമായി ചേർന്ന് ഒരു യുഗ്മ ഗാനവും അദ്ദേഹം ആലപിച്ചു..2001-ൽ പുറത്തിറക്കിയ പി.എസ് തന്നെ എഴുതിയ ഫാത്തിമ - 2 എന്ന കേസറ്റിലും 'ഏതു കട്ടിലിൽ കിടന്നാലും ' എന്ന ഗാനമാണ് എസ്.പി പിന്നീട് പാടിയത്.

ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും വിനയാനിതനായി കാണപ്പെട്ട കലാകാരൻ ആയിരുന്നു എസ്.പി.ബിയെന്നും അനുശോചനത്തിൽ പങ്കെടുത്തവർ അപിപ്രായപ്പെട്ടു. മുനീർ കുനിയിൽ പ്രോഗ്രാം കോ ഓഡിനേറ്റർ, ഇബ്രാഹിം വെളിയംകോട്, ഹാരിസ് ചോല, ഷാനവാസ് ഷാനു, സത്താർ മാവൂർ , ഷെമീർ ബാബു., കെ.പി. മുഹമ്മദ്, ഹംസ നാദം, അശോകൻ കാഞ്ഞങ്ങാട്, ഉമ്മർ മീഞ്ചന്ത,അഷ്റഫ് മേച്ചേരി  ഇസ്മയിൽ കാരോളം  ജമാൽ എരഞ്ഞിമാവ്  എന്നിവര്‍ എസ്പി.ബി യെ അനുസ്മരിച്ച് സംസാരിച്ചു.

Advertisment