Advertisment

കേന്ദ്രം കനിഞ്ഞില്ല, മന്ത്രിമാരുടെ വിദേശയാത്ര നടക്കില്ല. യാത്ര ആരംഭിക്കേണ്ടതിനു തലേദിവസം യാത്ര തടഞ്ഞ് കേന്ദ്രത്തിന്‍റെ അറിയിപ്പ് വീണ്ടും

New Update

publive-image

Advertisment

ന്യൂഡൽഹി∙ പുനർനിർമാണത്തിനു സഹായം തേടി മന്ത്രിമാര്‍ക്ക് വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിനു അനുമതി തേടിയുള്ള ചീഫ് സെക്രട്ടറിയുടെ അപേക്ഷയും കേന്ദ്ര൦ തള്ളി. ഇതോടെ മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിലായി. നാളെ മുതല്‍ സന്ദര്‍ശനം തുടങ്ങേണ്ടതായിരുന്നു. ഇനി യാത്ര നടക്കില്ലെന്നതാണ് സ്ഥിതി.

ഇതു സംബന്ധിച്ച അറിയിപ്പ് ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ചു. മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി വിദേശകാര്യവകുപ്പ് െസക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും വ്യക്തമാക്കിയാണു കത്തുനൽകിയത്.

നേരത്തെ തന്നെ മന്ത്രിമാരുടെ വിദേശസന്ദർശനം കേന്ദ്രം വിലക്കിയിരുന്നു. കർശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായിൽ പോകുന്നതിനുള്ള അനുമതിയാണ് നൽകിയത്. ഈ മാസം 17 മുതൽ 21 വരെ വിദേശ സന്ദർശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

17ന് അബുദാബി, 19ന് ദുബായ്, 20ന് ഷാർജ, അജ്മാൻ, റാസൽഖൈമ, ഉൽമൽ‌ ക്വീൻ, ഫുജൈറ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. മറ്റു മന്ത്രിമാർ ഖത്തർ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ജർമനി, യുഎസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണു സന്ദർശിക്കാനിരുന്നത്.

flood
Advertisment