കാമുകന്മാര്‍ക്കൊപ്പം നഗ്നയായി കിടക്കുന്നത് കണ്ട മകളെ കൊന്ന സൗമ്യ. സുഖജീവിതത്തിനായി അമ്മായിയപ്പനെ കൊന്ന ഷെറിന്‍, ഒളിച്ചുകളിക്കായി കുടുംബത്തെ ഇല്ലാതാക്കിയ അനുശാന്തി, പിന്നെ ഗര്‍ഭിണികളുടെ വയറ്റിൽ ശൂലം കയറ്റുന്നവരും വെട്ടി നുറുക്കുന്നവരുമായ പാര്‍ട്ടി പിശാചുക്കള്‍ – രക്തപൂജകള്‍ തുടരുമ്പോള്‍ …

ദാസനും വിജയനും
Saturday, May 12, 2018

കൊലക്ക് ടാക്സ് ഇല്ലാത്ത മാഹിയിൽ ഒരെണ്ണത്തിനെ തട്ടിയപ്പോൾ ടാക്സ് ഉള്ള ന്യു മാഹിയിൽ വരമ്പത്ത് കൂലിയായി പകരം വീട്ടിക്കൊല നടന്നു. അത് കേരളത്തിലൊരു പതിവാണല്ലോ ?

മാഹിയിൽ ബിയർ കുടിക്കുന്ന ലാഘവത്തോടെയാണ് കൊലപാതകങ്ങൾ അരങ്ങേറിയത് . കൊടിസുനി എന്ന ഒരു നല്ല മനുഷ്യൻ പരോളിൽ ഇറങ്ങിയിട്ടുണ്ടെന്ന് ശത്രുക്കൾ പറയുന്നുണ്ടെങ്കിലും ആരും അത് വിശ്വസിക്കില്ല . കാരണം കൊടിസുനിക്ക് അതൊന്നും ചെയ്ത് ശീലമില്ലത്രേ .

ഇത്തവണ പിന്നെ മാഷാ അള്ളാ എന്ന സ്റ്റിക്കർ വാങ്ങുവാൻ ചെന്നപ്പോൾ കടക്കാരൻ കട അടച്ച് പോയത് കൊണ്ട് അള്ളാഹുവിനെ ഇതിലേക്ക് വലിച്ചിഴച്ചില്ല .

വയൽക്കിളി സമരത്തിൽ നേതൃത്വത്തിനെതിരെ സംസാരിച്ച മാഹിയുടെ മുൻ കൗൺസിലറായ ബാബുവെന്ന സഖാവ് രാത്രി 9:45 ന് മാഹിയിലെ പള്ളൂരിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ട് അൽപ്പ സമയത്തിനുള്ളിൽ തൊട്ടടുത്ത് കണ്ണൂരിന്റെയും മാഹിയുടെയും അതിർത്തിയിൽ ബിജെപിയുടെ പെരിങ്ങാടി യുണിറ്റ് പ്രസിഡന്റ് ഷമേജ് എന്നൊരു കാണുവാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനെയും വെട്ടി വീഴ്ത്തി .

ഈ രണ്ടുകൊലക്ക് പിന്നിലും ഒരേ പൈശാകിക ശക്തികൾ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഭരണക്കാർക്കെതിരെ എന്തെങ്കിലും പേരുമോശം വരുമ്പോഴൊക്കെ ഇതുപോലെയുള്ള കൊലപാതകങ്ങൾ ഉയര്‍ന്നു വരുന്നത് യാദൃശ്ചികം മാത്രം.

വിഷ്ണു പ്രണോയ് വിഷയത്തിലും ലക്ഷ്‌മി നായർ പ്രശ്നത്തിലും അതുപോലെ ഏതൊക്കെ തരത്തിലും ഭരണക്കാരുടെ വീര്യം ചോരുമ്പോൾ എവിടെയെങ്കിലും ചോര വീഴുമെന്നത് ഇപ്പോഴത്തെ ഒരു ശീലമായി മാറിക്കഴിഞ്ഞു . ചില പ്രമുഖ മക്കൾ അറബിയുടെ പിടിയിൽ പെട്ടപ്പോൾ ഷുവൈബിന്റെ 32 വെട്ടുകൊണ്ടു അത് അപ്രത്യക്ഷമാക്കി .

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞതുപോലെ ഒരു നല്ല നേതാവിന്റെ വളർച്ചയെ തടയിടുകയും ഒപ്പം ഭരണത്തിനെതിരെയുള്ള ജനരോഷം തണുപ്പിക്കലും . ഷുവൈബ്‌ വിഷയം പ്രതീക്ഷിച്ചതിനേക്കാൾ ആളി പടർന്നപ്പോൾ ആരുടെയോ അട്ടപ്പാടിയിലെ മധുവിനായിരുന്നു നറുക്കു വീണത് .

പിന്നെ സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹം സൃഷ്ടിക്കുവാനും കഴിഞ്ഞു . നമ്മുടെ നാട്ടിൽ ഒരു പാലമോ കെട്ടിടമോ പണിയുമ്പോൾ അതിന്റെ ഉറപ്പിന്നായി ഒരു രക്തപൂജ ആവശ്യമാണ് . വളരെ പ്ലാൻ ചെയ്തുകൊണ്ട് ഏതെങ്കിലും ഒരു പാവപ്പെട്ട തൊഴിലാളിയെ അതിനുള്ളിലേക്ക് തള്ളിയിട്ടുകൊല്ലുന്ന ഒരു രീതി പണ്ടേ മുതൽ അവർത്തിച്ചുവരുന്നു .

സൃഷ്ടിക്കുവാൻ കഴിവില്ലാത്തവർക്ക് സംഹരിക്കുവാനും അവകാശമില്ലെങ്കിലും ചിലര്‍ അധികാരത്തിന്റെ ഗർവ്വിൽ എന്തെല്ലാമോ കാണിച്ചുകൂട്ടുന്നു . ഇതിനൊക്കെ നല്ല വില കൊടുക്കേണ്ടി വരുമെന്നതിന്റെ തെളിവായിരുന്നു മരിച്ചുപോയ സഖാവ് മൂന്നക്ഷരക്കാരന്‍ വിമത സഖാവ് .

ആളുകളെ കൊല്ലുന്നവർക്ക് അല്ലെങ്കിൽ അതുപോലെയുള്ള ദുൽമുകൾക്ക് കൂട്ടുനിൽക്കുന്നവർക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണ് പാർക്കിൻസൺസ് എന്ന ഭീകര രോഗം .

ഇങ്ങനെപോയാൽ ഇപ്പോൾ തലപ്പത്ത് ഇരുന്നു വിലസുന്ന ചിലർക്കൊക്കെ അടുത്തുതന്നെ പാർക്കിൻസൻസ് പോലെയോ അല്ലെങ്കിൽ മക്കളെ കൊണ്ടുള്ള ദുരിതങ്ങളോ ഇനിയും പ്രതീക്ഷിക്കാവുന്നതാണ് .

രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും ഒരാളെ കൊല്ലുക എന്നത് ഭീകരത തന്നെ. എന്നുവെച്ചാൽ തീവ്രവാദികൾക്കേ ഇതിനൊക്കെ മനസ്സ് വരൂ . അതിനെ തീവ്രവാദമായി കാണേണ്ടതിനു പകരം പതിവുള്ള ആചാരമായി കാണുന്നതാണ് വിപത്ത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ തീവ്രവാദമായി കണക്കാക്കുന്നതിന് കോടതിയെ സമീപിക്കാന്‍ ആരെയും കാണുന്നുമില്ല .

ചെകുത്താന്റെ പ്രേരണയാൽ സംഭവിക്കുന്നതാണ് ഇതൊക്കെ എന്നൊക്കെ പറഞ്ഞാലും ഒരു പ്രത്യേക മനസ്സുള്ളവർക്കേ ഇതിനൊക്കെ സാധിക്കുകയുള്ളൂ . തിരുവനന്തപുരത്ത് സ്വന്തം അച്ഛനെയും അമ്മയെയും പെങ്ങളെയും ബന്ധുവിനെയും കൊന്നു കത്തിച്ച കേഡൽ രാജയുടെ മനസ്സിൽ എന്തായിരുന്നു ?

ആസ്ട്രൽ പൂജയാണെന്നൊക്കെ പറയുമെങ്കിലും വീട്ടുകാരുടെ അവഗണനയാണ് കാരണമെന്നും പറയപ്പെടുന്നു . ഇരുനൂറോളം കോടിയുടെ ആസ്തിയുള്ള കുടുംബത്തിനെ ഇല്ലാതാക്കിയാൽ നേട്ടമുള്ള ആരെങ്കിലും പിന്നിൽ ഇല്ലാതിരിക്കില്ല എന്നതും അന്വേഷണ വിധേയമാക്കണം .

ചെങ്ങന്നൂരിൽ വെച്ച് അമ്മായിഅപ്പനെ കൊന്ന 27 കാരി ഷെറിൻ . പാവപ്പെട്ട വീട്ടിൽ ജനിച്ച ഒരു പെൺകുട്ടിയെ ബുദ്ധിമാന്ദ്യമുള്ള മകനെക്കൊണ്ട് കല്യാണം കഴിച്ചു അമേരിക്കയിൽ കൊണ്ടുപോയി വിലസുവാൻ അവസരം കൊടുത്തു.

ഒടുവില്‍ ക്രെഡിറ്റ് കാർഡുകളും പണവും ദുരുപയോഗം ചെയ്തു സുഖിക്കുമ്പോള്‍ ആരുടെയും തടസ്സം പാടില്ലെന്ന ഉറച്ച വിശ്വാസത്താൽ കൊലപാതകം നടത്തിയ ആ മനസ്. ബുദ്ധിയില്ലായ്മയാണോ അതോ ബുദ്ധി കൂടിയതോ ? അവളിപ്പോൾ മാസാമാസം പരോളിൽ ഇറങ്ങിനടന്ന് വിലസുന്ന കാര്യവും ഈയിടെ വായിച്ചു .

സ്വന്തം അച്ഛനെ വെട്ടി നുറുക്കി തല ഒരിടത്തും ഉടൽ വേറെ ഒരിടത്തും കാലുകൾ മറ്റൊരിടത്തും കൊണ്ട് ചെന്നിട്ടു സുഖ ജീവിതം നയിച്ച 36 വയസുകാരൻ ഷെറിൻ ജോൺ .

അപ്പന്മാർ കോടികൾ സമ്പാദിച്ചു കൂട്ടുമ്പോൾ ചിലരെങ്കിലും സ്ഫടികം സിനിമയിലെ കണക്കുമാഷിനെ പോലെ പെരുമാറുമ്പോൾ മക്കൾ വഴിപിഴച്ചുപോകുമെന്ന് ചിന്തിക്കുവാനുള്ള ശേഷി ജീവിത തിരക്കിനിടയിൽ ഇവരൊക്കെ മറന്നുപോകുന്നു .

ഇങ്ങനെയുള്ള മക്കളൊക്കെ ഒരു മാതിരി തീവ്രവാദ സ്വഭാവത്തിലേക്ക് നീങ്ങുമ്പോൾ ഒരു നല്ല കൂട്ടുകാരനോ കൂട്ടുകാരിയോ ഇല്ലാത്തതും അവരെ കടുംകൈകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നു .

നമ്മുടെ കൊച്ചിയിലെ ഒരു പ്രമുഖ മാളിന്റെ മുതലാളി ദുബായിൽ കഷ്ടപ്പെട്ട് കുറെ സമ്പാദിച്ചുകൂട്ടുന്നെങ്കിലും ഇപ്പോൾ ഒരു മകനെ ഭയന്നാണ് ജീവിക്കുന്നതെന്നാണ് ദുബായിലെ സംസാരം . എത്ര മേലേക്ക് പോയാലും സമ്മാനം വാങ്ങുവാൻ താഴേക്ക് വരണമെന്ന്‍ ഓർക്കാതെ വയ്യ .

അമ്മയുടെ വഴിവിട്ട ജീവിതം കണ്ടുമടുത്ത അക്ഷയ് എന്നൊരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി അമ്പത് വയസായ ദീപ അശോക് എന്ന സ്വന്തം അമ്മയെ കൊല്ലുകയും മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയും ചെയ്‍തത് ഈയടുത്താണ് .

ഇന്നത്തെ ഈ അണുകുടുംബങ്ങളിൽ ഇത്തരം കൊലപാതകങ്ങളാൽ അറ്റുപോകുന്നത് ഒരു കുടുംബം തന്നെയാണ് . ഇപ്പോൾ പൂജപ്പുര ജയിലിൽ ഏറ്റവും കൂടുതൽ ചപ്പാത്തി ചുടുന്ന അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും കഥ കേട്ടാൽ രണ്ടെണ്ണം പൊട്ടിക്കുവാൻ തോന്നിപ്പോകും .

അഞ്ച് മിനിറ്റ് നേരത്തെ സുഖത്തിനായി അമ്മയെയും മകളെയും കൊല്ലുവാൻ കൊട്ടേഷൻ കൊടുത്ത ടെക്കി – മന്ദബുദ്ധികൾ . വേറെ എന്തൊക്കെ വഴികൾ ഉണ്ടായിരുന്നു അവർക്ക് കളിച്ചു ജീവിക്കുവാൻ , എന്നിട്ടും ഇങ്ങനെയൊക്കെ ചെയ്യുവാൻ തോന്നുന്ന മനസ്സ് . അതാണ് നമ്മൾ ചർച്ച ചെയ്യേണ്ടത് .

കൊല്ലം ജില്ലയിലെ അഞ്ചലിൽ രവീന്ദ്രൻപിള്ളയെന്ന ലോക്കൽ കമ്മറ്റി മെമ്പറെ കൊന്നത് പാർട്ടിക്കാർ തന്നെയാണ് എന്ന് മരിച്ചയാളുടെ ഭാര്യ തന്നെ പ്രഖ്യാപിക്കുമ്പോൾ നേതൃത്വം മൗനത്തിലാണ്. കാരണം അവർ ആദ്യമേ തന്നെ പ്രതികളെ പോലീസിൽ ഹാജരാക്കിയിരുന്നു . ഇനിയിപ്പോ എന്താ ചെയ്ക എന്നതാണ് അവരെ അലട്ടുന്ന പ്രശ്നം .

പാർട്ടിക്കാർ പറയുന്നത് ക്വട്ടേഷൻകാർ കൊന്നതാണെന്നാണ്. ‘മാഷാ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ചവരല്ലേ , നമ്മുക്ക് അവരെ കണ്ണടച്ച് വിശ്വസിക്കാം .

തലശ്ശേരിയിലെ ഒരു പട്ടികജാതി കോളനിയിലെ 37 വയസുകാരനായ സുജിത്ത് എന്ന ചെറുപ്പക്കാരനെ കൊന്നത് സിപിഎം ലോക്കൽ സെക്രട്ടറിയാണെന്ന് മരിച്ചയാളുടെ ‘അമ്മ ഉറക്കെ പറയുമ്പോൾ നമ്മൾ കുറെ കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കരുത് .

ഹൃദ്രോഗം മൂലമെന്ന് പാർട്ടി പറയുമ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ യഥാർത്ഥ കാര്യം കഴുത്തു ഞെരിച്ചിട്ടാണ് എന്ന് പറയുന്നത്.

തലശ്ശേരി ഫസലിന്റെ കേസ് കുഴിച്ചുമൂടുവാൻ അതുമായി ബന്ധപ്പെട്ട അഞ്ചോളം പേരെയാണ് റെയിവേ ട്രാക്കിലും മറ്റുമായി അഞ്ജാത മൃതദേഹങ്ങളായി മാറിയത്. എംഎൽഎ യുടെ മകളെ പ്രേമിച്ച ഒരു പയ്യനും കൂട്ടുകാരനും ബൈക്ക് ആക്സിഡന്റിൽ മരിച്ചതും കേരളം മറന്നിട്ടില്ല .

പ്രമുഖ കേസിന്റെ തൊണ്ടി മുതലായ ട്രാൻസ്‌ഫോർമർ സിബിഐ അന്വേഷണത്തിനു മുൻപേ നശിപ്പിക്കുന്നതിനായി പൈപ്പ് തകർത്ത വകയിൽ മരണം അഞ്ച് .

പിണറായി എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ഉൾക്കിടിലം എല്ലാവരിലും ഇല്ലാതിരിക്കില്ല . മുഖ്യമന്ത്രി ജനിച്ച നാടാണെങ്കിലും ആ നാടിന്റെ പേരിൽ ഒരു ഭയപ്പാട് എല്ലാവരിലും ഉള്ളിന്റെ ഉള്ളിൽ ഇല്ലാതെയില്ല .

പിണറായി എന്ന ഗ്രാമത്തിലൂടെ അപരിചിതരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.   ആരെയും ചോദ്യം ചെയ്യാൻ തയാറായി ജീവിക്കുന്ന പാർട്ടി ഗ്രാമക്കാർ. എതിർ പാർട്ടിക്കാരെ പ്രവർത്തിക്കുവാൻ അനുവദിക്കാത്ത ചങ്കൂറ്റം .

കടവല്ലൂർ ഗ്രാമത്തിൽ മൊത്തം ഇരട്ടക്കുട്ടികൾ ആണെങ്കിൽ പിണറായി ഗ്രാമത്തിൽ ആണും പെണ്ണും ഒക്കെ ഇരട്ടചങ്കന്മാർ എന്നൊക്കെയാണ് നമ്മുടെ അറിവ് .

കേൾക്കുവാൻ ഏറെ സൗമ്യതയുള്ള സൗമ്യ എന്നൊരു 28 കാരി . കാണുവാൻ അത്യാവശ്യം ഹോട്ട് ലുക്ക് ഉള്ള പിണറായിക്കാരി . പിണറായിലെ പടന്നക്കരക്കാർ വരെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയ ഒരു എലിവിഷം കഥ . ശരിക്കും ഒരു പ്ലാൻഡ് മർഡർ .

സാധാരണ കൊലപാതകങ്ങൾ സംഭവിക്കുന്നത് പെട്ടെന്നുള്ള ഒരു വികാരത്തള്ളലിലായിരിക്കും. കഞ്ചാവിന്റെയോ മയക്കുമരുന്നിന്റെയോ, ആൽക്കഹോളിന്റെയോ ബലത്തിൽ സംഭവിക്കുന്നതും വിരളമല്ല .

പക്ഷെ പിണറായിയിൽ സൗമ്യയുടെ കേസ് അതല്ല . അമ്മയും 2 കാമുകന്മാരും  കൂടി നഗ്നരായി കിടക്കുന്നത് നേരിൽകണ്ട മകളെ കൊല്ലുവാൻ തീരുമാനിച്ചു . അതിന്നായി എലിവിഷം വാങ്ങികൊണ്ടുവന്നു . ഭക്ഷണത്തിൽ കലർത്തി .

ഇപ്പോഴൊക്കെ ആലോചിക്കുവാനും പിന്മാറുവാനും സമയം ഉണ്ടായിരുന്നു . അച്ഛന്റെയും അമ്മയുടെയും മകളുടെയും ഓരോരോ നീക്കങ്ങളും വീഡിയോയിൽ പകർത്തുന്നു . അവരുടെ മാറ്റങ്ങൾ ഫോട്ടോ എടുക്കുന്നു . സഹോദരിക്ക് അയക്കുന്നു . വിദഗ്ധ ചികിത്സ നിഷേധിക്കുന്നു .

ചെക്കപ്പുകൾ വേണ്ടെന്ന് വെക്കുന്നു . മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുവാൻ വിസമ്മതിക്കുന്നു . ബോഡിക്കൊപ്പം ഇരുന്നു കരയുന്നു . അഭിനയിക്കുന്നു . രാത്രികളിൽ കാമുകന്മാർക്ക് പായ വിരിക്കുന്നു . സുഖം കണ്ടെത്തുന്നു .

പിന്നെ അടുത്തയാളെ കൊല്ലുവാൻ വിഷം നൽകുന്നു . പിന്നെയും അഭിനയം . പിന്നെയും കളികൾ തുടരുന്നു . ഇതൊക്കെ ഒരു സാധാരണ പെണ്ണിന് എങ്ങനെ സാധിക്കുന്നു . എന്താണ് ആ മനസ്സ്?

സ്വന്തം കാര്യസാധ്യങ്ങൾക്കും , സ്വന്തം സുഖത്തിനും വേണ്ടി മനുഷ്യ ജീവനെ ഇല്ലാതാക്കുന്ന ഈ പ്രവണതയെ ജനങ്ങളും മീഡിയയും മുൻകൈ എടുത്തുകൊണ്ട് ഇല്ലാതാക്കണം . ഓരോ സാധാരണ മരണങ്ങളുടെയും പിന്നാമ്പുറ കഥകൾ അന്വേഷിച്ചു കണ്ടെത്തണം .

ശരിക്കും കൊമ്പൻ സ്രാവുകളെ തന്നെ കണ്ടെത്തണം . കൊലപാതകങ്ങളിലെ കോമ്പ്രമൈസ് രാഷ്ട്രീയം അവസാനിപ്പിക്കണം . പോലീസിൽ നല്ലവരായവർ ഇതിന്നായി സഹകരിക്കണം . ചാനലുകാരും പത്രക്കാരും ഇക്കാര്യത്തിൽ മുൻകൈ എടുക്കണം .

ഇന്ത്യാവിഷൻ ചാനലിലെ ഒരു റിപ്പോർട്ടർ സോണി എം ഭട്ടത്തിരിപ്പാട് എവിടെയെന്ന് കണ്ടെത്തിവേണം ചാനലുകാർ അവരവരുടെ ദൗത്യം ആരംഭിക്കേണ്ടത് .

കേരള ജനത ഒരു ശപഥം എടുത്തേ പറ്റൂ … ഇനിയും ഈ മണ്ണിൽ ഒരാളും വെറുതെ കൊല്ലപ്പെടരുത് .

ലേസർ ചതികൾ കൊണ്ട് മനുഷ്യരെ കൊല്ലുന്ന ലോകപൊലീസ് അമേരിക്ക ആയാലും , കഴുത്തറുപ്പൻ നടപടികളുമായി മുന്നോട്ട് പോകുന്ന ഐഎസ് ഐഎസ് ആയാലും , വിഷം കുത്തിവെക്കുന്ന ജ്യുതന്മാരായാലും , ബോംബുകൾ കൊണ്ട് കളിക്കുന്ന പാകിസ്ഥാനികൾ ആയാലും ,

വെട്ടിനുറുക്കുന്ന സിപിഎം കാരായാലും , ഗര്‍ഭിണികളുടെ വയറ്റിൽ ശൂലം കയറ്റുന്ന ആർഎസ്എസ് ആയാലും ,ചവുട്ടി ഉരുട്ടിക്കൊല്ലുന്ന പോലീസുകാരായാലും ,

അച്ഛനെയും അമ്മയെയും കത്തിച്ചുകൊല്ലുന്ന മക്കളായാലും , മക്കൾക്ക് വിഷം കൊടുക്കുന്ന കാമുകിമാരായാലും , നമ്മൾ ഒറ്റക്കെട്ടായി ഇവർക്കെതിരെ പ്രതികരിച്ചേ മതിയാകൂ..

അണ്ണാറക്കണ്ണനും തന്നാലായത് എന്നതിൽ വിശ്വസിച്ചുകൊണ്ട്,

മാഹിയിലെ ഡിജിപി ദാസനും ശവപ്പെട്ടി കച്ചവടക്കാരൻ വിജയനും

×