Advertisment

എൻജിനിയറിങ് വിദ്യാർത്ഥികളുടെ വിനോദയാത്ര; ബസിന് മുകളിൽ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം

New Update

Advertisment

കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ ടൂര്‍ പുറപ്പെടുന്നതിന് മുന്‍പുള്ള ആഘോഷത്തിന്‍റെ ഭാഗമായി ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു. ബസിലേക്ക് തീ പടര്‍ന്നു. ജീവനക്കാര്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശംകൊള്ളിക്കാനായിരുന്നു ബസ് ജീവനക്കാരുടെ പ്രകടനം. യാത്രയ്ക്കായി രണ്ട് കമ്പനികളുടെ ബസ്സാണ് വിദ്യാർത്ഥികൾ ബുക്ക് ചെയ്തിരുന്നത്. ബസുകൾ തമ്മിലുള്ള മത്സരമാണ് വലിയ അപകടത്തിന് വഴിവയ്ക്കാമായിരുന്ന സംഭവത്തിലേക്ക് കടന്നത്. തീ പടർന്നയുടൻ ബസ് ജീവനക്കാരൻ മുകളിൽ കയറി തീ അണയ്ക്കുകയായിരുന്നു.

സംഭവത്തിൽ കോളജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ബസ് വയനാട് വഴി കർണാടകയിലേക്ക് പോയിരിക്കുകയാണെന്നും ഉടമയെ കണ്ടെത്തിയെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. കൊമ്പൻ എന്ന പേരിലെ ബസ്സിലാണ് അപകടകരമായ അഭ്യാസപ്രകടനം അരങ്ങേറിയത്.

Advertisment