Advertisment

സുമനസ്സുകളുടെ സഹായം തേടി ആദര്‍ശ്

author-image
admin
New Update

തൊടുപുഴ:  മജ്ജ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കായി വിദ്യാര്‍ത്ഥി സുമനസ്സുകളുടെ സഹായം തേടുന്നു. കോലാനി വാഴക്കാലായില്‍ പരേതനായ അനിലിന്റെയും ആശയുടെയും മകന്‍ ഉണ്ണിക്കുട്ടന്‍ എന്നു വിളിക്കുന്ന ആദര്‍ശ്‌ (19) ആണ്‌ എല്ലാവരുടെയും പ്രാര്‍ത്ഥനയ്‌ക്കും സഹായത്തിനുമായി കാത്തിരിക്കുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം ആര്‍.സി.സി.യില്‍ ബ്ലഡ്‌ കാന്‍സറിന്‌ ചികിത്സയിലാണ്‌.

Advertisment

publive-image

സുമനസ്സുകളായ ആളുകളുടെ സ്‌നേഹസ്‌പര്‍ശത്താലാണ്‌ ഇപ്പോള്‍ ചികിത്സയും മറ്റും നടന്നുകൊണ്ടിരിക്കുന്നത്‌. രോഗത്തില്‍ നിന്നും മുക്തനായി ഉണ്ണിക്കുട്ടനെ ജീവിതത്തിലേയ്‌ക്ക്‌ തിരികെ കൊണ്ടു വരാന്‍ മജ്ജ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ മാത്രമാണ്‌ ഏക മാര്‍ഗ്ഗമെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നു.

വളരെ നിര്‍ദ്ധനകുടുംബത്തിലെ ഏക ആശ്രയമായ ഉണ്ണിക്കുട്ടന്റെ പിതാവ്‌ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ മരണപ്പെട്ടിരുന്നു. അദ്ദേഹത്തെ വര്‍ഷങ്ങളോളം ചികിത്സിക്കേണ്ടതായും വന്നു. മാതാവ്‌ മൂന്നു മക്കളുമായി ജീവിത വിധിയെ ഒരുവിധം തരണം ചെയ്‌തുവരുമ്പോഴാണ്‌ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയുമായ മകനെ ഇത്തരം ഒരു മാരക രോഗം പിടിമുറുക്കുന്നത്‌.

ഉണ്ണിക്കുട്ടന്‌ വിദ്യാര്‍ത്ഥിനികളായ രണ്ടു സഹോദരിമാര്‍ കൂടിയുണ്ട്‌. എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നുപോയ ഈ കുടുംബത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി വാര്‍ഡ്‌ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശസ്‌ത്രക്രിയയ്‌ക്കാവശ്യമായ തുക സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്‌ നാട്ടുകാര്‍.

ഇതിനായി ഉണ്ണിക്കുട്ടന്‍ ചികിത്സാ സഹായനിധി എന്ന പേരില്‍ സുമനസ്സുകളില്‍ നിന്നും പണം സ്വരൂപിക്കുന്നതിനുള്ള ശ്രമം നാട്ടുകാര്‍ ആരംഭിച്ചു കഴിഞ്ഞു.

ഉണ്ണിക്കുട്ടന്റെ ചികിത്സയിലേയ്‌ക്കായി ഉണ്ണിക്കുട്ടന്‍ ചികിത്സാ സഹായനിധി എന്ന പേരില്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തൊടുപുഴ മെയിന്‍ ബ്രാഞ്ചില്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌.

അക്കൗണ്ട്‌ നമ്പര്‍ - 37969310995. ഐ.എഫ്‌.എസ്‌.സി കോഡ്‌ - എസ്‌ ബി ഐ എന്‍. 0008674. കോണ്‍ടാക്‌റ്റ്‌ നമ്പര്‍ - 9447612648.

Advertisment