Advertisment

ഗവർണറുടെ വെല്ലുവിളി ഏറ്റെടുത്ത് നിയമവിദ്യാർത്ഥി: ഹരീഷ് വാസുദേവന് പിന്നാലെ ഗവർണറുമായുള്ള ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് അജ്മൽ കരുനാഗപ്പള്ളിയും

New Update

തിരുവനന്തപുരം:  പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്നും അതിന് ആരും തയ്യാറാകുന്നില്ലെന്നും ഗവർണർ അടുത്തിടെ പ്രതികരിച്ചിരുന്നു.

Advertisment

publive-image

എന്നാൽ, പൗരത്വഭേദഗതി നിയമത്തിന്മേലുള്ള ചർച്ചയ്ക്കായുള്ള ഗവർണറുടെ ക്ഷണം താൻ സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കി തിരുവനന്തപുരം ഗവ:ലോ കോളേജിലെ മൂന്നാം വർഷ പഞ്ചവത്സര നിയമ വിദ്യാർത്ഥിയും കെ.എസ്.യു നേതാവുമായ അജ്മൽ കരുനാഗപ്പള്ളി രംഗത്തെത്തി.  ഇത് സംബന്ധിച്ച് രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചതായി അജ്മൽ പറഞ്ഞു.

ഭരണഘടനാപദവികളിൽ ഉള്ളവർ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൗരത്വഭേദഗതി നിയമം കോൺഗ്രസിന്റെയും ഗാന്ധിയുടെയും ആശയം ആണെന്ന ഗവർണറുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നും പറഞ്ഞ അജ്മൽ നിയമം ഭരണഘടനാപരമാണെന്ന് പറയുവാനുള്ള അധികാരം എക്സിക്യൂട്ടീവിന്റെ ഭാഗമായ ഗവർണർക്ക് അല്ലെന്നും ജൂഡീഷ്യറിക്ക് ആണെന്നും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചുള്ള കത്തിൽ അജ്മൽ വ്യക്തമാക്കി.

നേരത്തേ അഭിഭാഷകനായ ഹരീഷ് വാസുദേവനും ഗവർണറുടെ ക്ഷണം സ്വീകരിക്കുന്നതായി വ്യക്തമാക്കിയിരുന്നു.

Advertisment