Advertisment

അരൂരില്‍ കെ ബാബുവും ദീപു എസും ഏക തോല്‍വി ഏറ്റുവാങ്ങിയ ഷാനിമോള്‍ ഉസ്മാനും രംഗത്ത് ! ഇടതുപക്ഷത്ത് മനു സി പുളിക്കനും ചിത്തരഞ്ജനും പരിഗണനയില്‍ !

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ആലപ്പുഴ: എ എം ആരിഫ് പാര്‍ലമെന്‍റംഗമായ ഒഴിവില്‍ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ആലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക്. യു ഡി എഫും എല്‍ ഡി എഫും ഇവിടെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനൌപചാരിക ചര്‍ച്ചകളിലേക്ക് കടന്നിട്ടുണ്ട്.

Advertisment

publive-image

കോണ്‍ഗ്രസില്‍ കഴിഞ്ഞ തവണ സംസ്ഥാനത്ത് യു ഡി എഫ് തോറ്റ ഏക സീറ്റിലെ സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് സീറ്റിനായി രംഗത്തുള്ള പ്രഗല്‍ഭരില്‍ മുന്‍നിരയിലുള്ളത്. എന്നാല്‍ 20 ല്‍ 19 ഉം ജയിച്ചിട്ടും ജയിക്കാന്‍ പറ്റാതെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഷാനിമോളെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ വിയോജിപ്പുകളുണ്ട്.

അങ്ങനെയെങ്കില്‍ മുന്‍ മന്ത്രി കെ ബാബുവിനെ അരൂരില്‍ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. ഏറെ നാളുകളായി ഇടതുപക്ഷം കൈവശം വച്ചിരിക്കുന്ന സീറ്റ് തിരിച്ചുപിടിക്കാന്‍ ബാബുവിനെ രംഗത്തിറക്കണമെന്ന നിര്‍ദ്ദേശത്തിനാണ് മുന്‍തൂക്കം.

publive-image

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്റായ ദീപു എസിന്റെ പേരാണ് യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. അരൂരില്‍ യു ഡി എഫ് ഈഴവ സ്ഥാനാര്‍ഥിയെ പരിഗണിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ സി ആര്‍ ജയപ്രകാശ് മത്സരിച്ച ഈ സീറ്റ് എ ഗ്രൂപ്പിനവകാശപ്പെട്ടതാണ്. കെ ബാബു എ ഗ്രൂപ്പും ദീപു എസ് ഐ ഗ്രൂപ്പും ആണെങ്കിലും ഈഴവ പ്രതിനിധികളാണെന്നത് ഏറെ ഗുണം ചെയ്യും.

ഇടതുപക്ഷം ഡി വൈ എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറി മനു സി പുളിക്കനെയാണ് അരൂരിലേക്ക് പരിഗണിക്കുന്നത്. മത്സ്യ ഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്റെ പേരും സജീവ പരിഗണനയിലാണ്. യുവത്വത്തിന് പരിഗണന നല്‍കാനാണ് തീരുമാനമെങ്കില്‍ മനു സി പുളിക്കന് തന്നെ നറുക്ക് വീഴും.

 

aroor by ele
Advertisment