Advertisment

പോലീസിനെതിരെയുള്ള പരാതികൾ പെരുകുന്നു: ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ മുമ്പാകെ ഹാജരാകുന്ന പ്രതികളായ ഉദ്യോഗസ്ഥർ ചുരുക്കം

New Update

 ആലപ്പുഴ:  പോലീസിനെതിരെയുള്ള പരാതികൾ പെരുകുന്നു. ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ മുമ്പാകെ ഹാജരാകുന്ന പ്രതികളായ ഉദ്യോഗസ്ഥരും ചുരുക്കം.

Advertisment

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ, ജില്ലാ പോലീസ് മേധാവി ഉൾപെടെ ഇരുന്ന് നടത്തേണ്ട സിറ്റിംങ്ങിൽ പലപ്പോഴും എസ്.പി. പോലും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരും സമൻസ് കൈപറ്റിയാലും വരാറില്ല. മെയ് 9 ന് ആലപ്പുഴ കളക്ട്രേറ്റ് ഹാളിൽ നടന്ന സിറ്റിംങ്ങിൽ കുറ്റാരോപിതരായ പകുതി പോലീസ്കാർ പോലും എത്തിയില്ല ...

publive-image

ഇത് തുടർന്നാൽ അനേകർക്ക് ലഭിക്കേണ്ട നീതിയാണ് വൈകുന്നത് ... ഇനിയും പ്രതികളായ പോലീസ് ഉദ്യോഗസ്ഥർ എത്തിയാൽ പോലും മനപൂർവ്വം കേസ് താമസിപ്പിക്കുന്നതിന് ഇവർ റിപ്പോർട്ട് ഹാജരാക്കാറില്ല ... ഇനിയും പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ഉണ്ടായാൽ പോലും യൂണിയൻ നേതാക്കളുടെ ഇടപെടലിലൂടെ അതിൽ നിന്നും ഒഴിവാകാൻ ഉള്ള തത്രം ആണ് മെനയുന്നത്....

പോലീസിൽ പരാതി നല്കി പത്ത് മാസം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് വിധവ .2018 ജൂൺ 27 ന് എടത്വാ പോലീസിൽ പരാതി നൽകിയിട്ടും മൊഴി പോലും രേഖപെടുത്തുവാൻ എടത്വാ പോലീസ് തയ്യാറായിട്ടില്ല.കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്കിയെങ്കിലും അവിടെയും നടപടികൾ നീണ്ടു പോകുകയാണ്.

കഴിഞ്ഞ ഏഴ് വർഷമായി ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ 2018 ജൂൺ മാസം 23 ന് ആലപ്പുഴ ജില്ലയിൽ തലവടി കുന്തിരിക്കൽ വാലയിൽ വി.സി.ചാണ്ടിയിൽ നിന്നും തനിക്ക് നേരിട്ട ശാരീരിക മാനസീക പീഢനം യഥാസമയം പോലീസിൽ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാഞ്ഞതിനാൽ ആണ് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് വിധവയായ ജീവനക്കാരി എടത്വാ പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ: കെ രതീഷിനെതിരെ പരാതി നല്കിയത്.

പ്രതിയിൽ നിന്നും കൈപറ്റിയ സാമ്പത്തീക ലാഭം നിമിത്തം ആണ് പോലീസ് പ്രതിയായ വി .സി .ചാണ്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുവാൻ തയ്യാർ ആകാഞ്ഞതെന്നും വ്യാജമായ റിപ്പോർട്ടുകൾ മേൽ ഉദ്യോഗസ്ഥർക്ക് എടത്വാ എസ്.ഐ സമർപ്പിച്ച് ശരിയായ അന്വേഷണം വഴിതെറ്റിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

പരാതി നല്കി 10 മാസം കഴിഞ്ഞിട്ടും മൊഴി പോലും രേഖപെടുത്താത്ത എടത്വാ പോലീസ് സ്ഥാപന ഉടമ നല്കിയ മറ്റൊരു കേസിൽ പ്രതിയെ സഹായിക്കുന്ന നിലയിൽ ഉള്ള മൊഴികളും സീൻ മഹസറും കൃത്രിമമായി ചമച്ചിരിക്കുകയാണ്.

ഇപ്രകാരം ഏതെങ്കിലും മൊഴികൾ രേഖപെടുത്തുകയോ തന്റെ സാന്നിദ്യത്തിൽ സീൻ മഹസർ തയാറാക്കുകയോ പോലീസ് ചെയ്തിട്ടില്ലെന്നും വ്യജമായി രേഖകൾ ഉണ്ടാക്കിയ

അന്വേഷണ ഉദ്യോഗസ്ഥന്റെ പേരിൽ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ട് ജീവനക്കാരി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയിട്ടുണ്ട്.

നിസാരം ഒരു വാഹനം പാർക്ക്‌ ചെയ്തതിനെ ചൊല്ലി നിയമപാലകരോട് തർക്കിച്ചെന്ന കാരണത്താൽ കേസ് എടുത്ത് റിമാൻഡിൽ ഇട്ട ആലപ്പുഴ സ്വദേശിയായ തൈപറമ്പിൽ മൻസൂറിനെ ക്രൂരമായി മർദ്ധിച്ച ഉദ്യോഗസ്ഥർക്കെതിരെ നല്കിയ പരാതിയിൽ തെളിവ് സമർപ്പിക്കുന്നതിന് ജൂലൈ 4 ലേക്ക് മാറ്റി. യുവാവിന്റെ കുടുംബം നേരിടുന്ന വേദനയും വിഷമവും വളരെ വലുതാണ്. കുറ്റം ചെയ്തവർ ആരാണെങ്കിലും ശിക്ഷ നടപ്പാക്കേണ്ടത് തന്നെയാണ്.

Advertisment