Advertisment

ആലുവ കൂട്ടക്കൊലക്കേസ്: പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് സുപ്രീംകോടതി ഉത്തരവ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ആലുവ കൂട്ടക്കൊലക്കെസിലെ പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് സുപ്രീംകോടതി ഉത്തരവ്.  നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചിരുന്നു.

Advertisment

publive-image

ഇതിനെതിരെ ആന്റണി ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചെങ്കിലും രാഷ്ട്രപതിയും ദാഹായര്‍ജി തള്ളുകയായിരുന്നു.  ഒടുവില്‍ വീണ്ടും നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗപ്പെടുത്തി ആന്റണി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

വധശിക്ഷ വിധിക്കുന്ന ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഈ വാദം കേട്ട കോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ ഉത്തരവ് ഇടുകയായിരുന്നു.

2001 ജനുവരി 6 ന് ആലുവയില്‍ മാഞ്ഞൂരാന്‍ കുടുംബത്തിലെ 6 പേര്‍ കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ നിര്‍ണ്ണായകമായ ഉത്തരവ്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47) ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

Advertisment