അമൃത സ്​കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, July 18, 2019

കൊച്ചി:  രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡും യംഗ് സയന് റിസ്റ്റ് കോൺക്ലേവും കോയമ്പത്തൂർ അമൃത സ്​കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ 30, 31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെ വിവിധ പ്രശ്​നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ആശയങ്ങൾ അവതരിപ്പിക്കുന്നതിന് സ്​കൂൾ വിദ്യാർത്ഥികൾക്കായുള്ള ദേശീയതല മത്സരമാണിത്.

‘സ്മാർട്ട് സിറ്റി: സുസ്ഥിരമായ ഭാവിക്കായുള്ള സുസ്ഥിര പരിഹാരം’ എന്നതാണ് ഈ വർഷത്തെ സയൻസ് ഒളിംപ്യാഡിന്റെ മുഖ്യവിഷയം. ജലം, വൈദ്യുതി, കൃഷി, മലിനീകരണം, ആരോഗ്യം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കാര്യക്ഷമമായ മാലിന്യസംസ്​കരണം, ജലവിഭവ മാനേജ്​മെന് റ്, പുനരുപയോഗിക്കാവുന്ന ഊർജ്ജം, ദുരന്തനിവാരണം, മുന്നറിയിപ്പ് സംവിധാനങ്ങൾ, കാര്യക്ഷമമായ കൃഷി, അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള മാർഗങ്ങൾ, ആരോഗ്യസംരക്ഷണം, സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന കൃത്രിമബുദ്ധി, റോബോട്ടിക്​സ്, സംയോജിത മൾട്ടി മോഡൽ ട്രാൻസ്​പോർട്ട് സംവിധാനം തുടങ്ങിയവയാണ് സയൻസ് ഒളിംപ്യാഡിന് റെ വിഷയങ്ങൾ.

ഹൈസ്​കൂൾ, ഹയർ സെക്കൻഡറി സ്​കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങളും കഴിവുകളും ക്രിയാത്മകയും പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് നാഷണൽ സയൻസ് ഒളിംപ്യാഡ്. രാജ്യത്തെമ്പാടുനിന്നുമുള്ള സ്​കൂളുകൾക്ക് ടീമായി നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി മത്സരത്തിൽ പങ്കെടുക്കാം.

ഏഴു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കും പത്ത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കും രണ്ട് വിഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ അഞ്ച് വരെ മത്സരത്തിനായി രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് കാഷ് പ്രൈസ് ലഭിക്കും.

കഴിഞ്ഞ വർഷം 115 ടീമുകൾ രജിസ്റ്റർ ചെയ്തതിൽനിന്നും തെരഞ്ഞെടുത്ത 50 ടീമുകളിലായി 170 പേർ സയൻസ് ഒളിംപ്യാഡിൽ പങ്കെടുത്തു.

സയൻസ് ഒളിംപ്യാഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.amritanso.in എന്ന വെബ്​സൈറ്റിൽ ലോഗിൻ ചെയ്യുക.

×