Advertisment

ബിജെപിയിലേക്ക് സ്വാഗതം ചെയ്ത അമിത് ഷാ എന്ന് ബിജെപിയില്‍ ചേരുമെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടെന്ന് എ പി അബ്ദുള്ളക്കുട്ടി

New Update

ഡല്‍ഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായി മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയിലേക്ക് തന്നെ സ്വാഗതം ചെയ്ത അമിത് ഷാ എന്ന് ബിജെപിയില്‍ ചേരുമെന്ന് അറിയിക്കണമെന്ന് പറഞ്ഞതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

Advertisment

publive-image

കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാർലമെന്‍ററി പാർടി ഓഫീസിൽ ദേശീയ നേതാക്കളുമായി അബ്‍ദുള്ളക്കുട്ടി ചർച്ച നടത്തുകയാണ്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

 

Advertisment