Advertisment

കേരളത്തിലെ ആദ്യ സ്നോ പാര്‍ക്കിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ സില്‍വര്‍ സ്റ്റോമില്‍ ആധുനിക ജൈന്റ് വീല്‍ പ്രവര്‍ത്തനം തുടങ്ങി ! 10 ലക്ഷം ക്ലബ്ബില്‍ ഇടംനേടിയ സില്‍വര്‍ സ്റ്റോം ആതിരപ്പള്ളിയുടെ പശ്ചാത്തലമുള്ള പുതിയ അനുഭവങ്ങളിലേക്ക് !

author-image
admin
New Update

publive-image

Advertisment

സന്ദര്‍ശകരുടെ എണ്ണത്തില്‍ 10 ലക്ഷം ക്ലബ്ബില്‍ ഇടംപിടിച്ച ആതിരപ്പള്ളിയുടെ പശ്ചാത്തലത്തിലുള്ള ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇക്കോ ഫ്രണ്ട് ലി പാര്‍ക്കായ സില്‍വര്‍ സ്റ്റോമില്‍ പുതിയ ഹൈടെക് ജൈന്റ് വീല്‍ പ്രവര്‍ത്തനം തുടങ്ങി.

സ്വിറ്റ്സര്‍ലന്‍ഡ്, കാശ്മീര്‍ മോഡല്‍ മഞ്ഞ് താഴ്വരകളുടെ മോഡലില്‍ സൃഷ്ടിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ സ്നോ പാര്‍ക്ക് ഇവിടെ സ്ഥാപിതമായതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബിഗ്‌ ത്രില്ലിംഗ് & റോക്കിംഗ് ജൈയ്ന്റ് വീല്‍ സ്ഥാപിച്ചിരിക്കുന്നത്.

പ്രമുഖ ചലച്ചിത്ര താരം സംയുക്ത മേനോന്‍ ആണ് കഴിഞ്ഞ ദിവസം പുതിയ ജൈന്റ് വീലിന്റെ ഉത്ഘാടനവും കേരളത്തിലെ ആദ്യ സ്നോ പാര്‍ക്കായ സ്നോ സ്റ്റോമിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഉത്ഘാടനവും നിര്‍വഹിച്ചത്.

publive-image

പ്രകൃതി ഭംഗിയും വനസൗന്ദര്യവും നുകരാന്‍ പാര്‍ക്കില്‍ തന്നെ റിസോര്‍ട്ടും

കേരളത്തിലെ ഏറ്റവു൦ പ്രകൃതി രമണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ആതിരപ്പള്ളിയുടെ മനോഹാരിതയില്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സില്‍വര്‍ സ്റ്റോമിന് തുടക്കം കുറിച്ചത്. പാര്‍ക്കിനുള്ളിലും കുളിരാര്‍ന്ന മനോഹരമായ ആഘോഷ അന്തരീക്ഷം ഒരുക്കുന്നു എന്നത് തന്നെയാണ് സില്‍വര്‍ സ്റ്റോമിന്റെ ആകര്‍ഷണീയത.

രണ്ടു ദിവസത്തെ ആഘോഷത്തിനായി ആതിരപ്പള്ളിയുടെ പ്രകൃതി ഭംഗിയും വന ഭംഗിയും ആസ്വദിക്കാനും ഒരു ദിവസം സില്‍വര്‍ സ്റ്റോമില്‍ ചിലവഴിക്കാനും സാധ്യമാകും വിധമാണ് പ്രവാസികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ടൂര്‍ പായ്ക്കേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നക്ഷത്ര സൌകര്യങ്ങളോടെയുള്ള റിസോര്‍ട്ട് സൌകര്യമുള്ള കേരളത്തിലെ ഏക അമ്യൂസ്മെന്റ് പാര്‍ക്കും കൂടിയാണ് സില്‍വര്‍ സ്റ്റോം.

publive-image

ഒരു കോമ്പൌണ്ടില്‍ തന്നെ രണ്ടു വ്യത്യസ്ത അനുഭവങ്ങളാണ് സില്‍വര്‍ സ്റ്റോമും സ്നോ സ്റ്റോമും പ്രദാനം ചെയ്യുന്നത്. സില്‍വര്‍ സ്റ്റോമിന്റെ ആകര്‍ഷണീയത ആതിരപ്പള്ളിയുടെ പ്രകൃതി ഭംഗിയും എല്ലായ്പ്പോഴും 20 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നുയരാത്ത താപനിലയുമാണ്.

കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആടിപ്പാടാന്‍ സുന്ദരമായ ഒരനുഭവമാണ് സില്‍വര്‍ സ്റ്റോം.

10000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ മഞ്ഞുപാളിയും മഞ്ഞിന്‍ കണങ്ങളുമായി സ്നോ പാര്‍ക്ക്

publive-image

ഇതിനോട്  ചേര്‍ന്ന് തന്നെ തികച്ചും വ്യത്യസ്തമായ ഒരനുഭവം പ്രദാനം ചെയ്യുകയാണ് സ്നോ സ്റ്റോം.  10000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരന്തരീക്ഷമാണ് സ്നോ സ്റ്റോമില്‍ ഒരുക്കിയിരിക്കുന്നത്.

-10 ഡിഗ്രി സെല്‍ഷ്യസാണ് ഇതിനുള്ളിലെ തണുപ്പ്. മഞ്ഞുമലകള്‍ കൊണ്ട് ഒരു സ്വര്‍ഗം തീര്‍ത്തിരിക്കുകയാണിവിടെ. അതിനനുസരിച്ച ഷൂ, ധരിക്കാന്‍ കോട്ടുകള്‍ എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലേയും കാശ്മീര്‍ താഴ്വരകളിലെയും അതേ അന്തരീക്ഷം. മഞ്ഞുപാളികളും പെയ്തിറങ്ങുന്ന മഞ്ഞിന്‍ കണങ്ങളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആര്‍ത്തുല്ലസിക്കാന്‍ അവസരമൊരുക്കുന്നു.

publive-image

അതേസമയം, ഏത് സാധാരണക്കാര്‍ക്കും പ്രാപ്യമാകും വിധമുള്ള ടിക്കറ്റ് നിരക്കുകള്‍ മാത്രമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കോര്‍പറേറ്റ് ഇവന്റുകള്‍, ജന്മദിന പാര്‍ട്ടികള്‍, ഫാമിലി ഗെറ്റ് ടുഗദര്‍, ഫാമിലി ഷൂട്ട്‌, വെഡ്ഡിംഗ് ഷൂട്ട്‌ എന്നിവയ്ക്കൊക്കെയുള്ള സൌകര്യങ്ങളും സില്‍വര്‍ സ്റ്റോമില്‍ ഒരുക്കുന്നു.

 

Advertisment