Advertisment

അന്താരാഷ്ട്ര ഓട്ടിസം പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 

New Update

കോതനല്ലൂര്‍:  ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങളും 2019ലെ ലിസ അവാര്‍ഡുകളുടെ വിതരണവും ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര ഓട്ടിസം പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് (ജനുവരി ആറ്) വൈകിട്ട് നാലിന് കോതനല്ലൂര്‍ ലിസ ക്യാമ്പസ്സില്‍ നടക്കും.

Advertisment

ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ലിസ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെയും ലിസ കാമ്പസ്സില്‍ തുടങ്ങുന്ന രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര ഓട്ടിസം പാര്‍ക്ക് പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. പ്ലേ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം പി നിര്‍വഹിക്കും.

publive-image

സെന്‍സറി ഇന്റഗ്രേഷന്‍ യുണിറ്റ്, ഒക്ക്യൂപ്പേഷണല്‍ തെറാപ്പി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനങ്ങള്‍ യഥാക്രമം എം എല്‍ എമാരായ അഡ്വ. മോന്‍സ് ജോസഫ്, അഡ്വ. കെ. സുരേഷ് കുറുപ്പ് എന്നിവര്‍ നിര്‍വഹിക്കും.

ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഓട്ടിസം ഏര്‍പ്പെടുത്തിയ 2019ലെ ലിസ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ലിസ ലൈഫ് എന്റിച്ച്‌മെന്റ് അവാര്‍ഡ് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിന് ചടങ്ങില്‍ സമ്മാനിക്കും.

ലിസ മീഡിയ അവാര്‍ഡ് മാധ്യമ പ്രവര്‍ത്തകന്‍ സന്തോഷ് ജോണ്‍ തൂവലിനും, ലിസ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ്, മുവാറ്റുപുഴയിലെ ഡെന്റ്‌കെയര്‍ ഡെന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം. ഡി യുമായ ജോണ്‍ കുര്യക്കോസിനും നല്‍കും.

ലിസ ഓട്ടിസം സ്‌കൂള്‍ മെന്റ്റര്‍ ഡോ: കെ. എസ്. രാധകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം എല്‍ എ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പഴയപുരയ്ക്കല്‍,

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കോമളവല്ലി രവീന്ദ്രന്‍, റവ. ഫാ. സെബാസ്റ്റ്യന്‍ തോണിക്കുഴിയില്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍, ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂള്‍ സ്ഥാപകരായ സാബു തോമസ്, ജലീഷ് പീറ്റര്‍,

മിനു ഏലിയാസ്, അവാര്‍ഡ് ജേതാക്കളായ സന്തോഷ് ജോണ്‍ തൂവല്‍, ഡെന്റ്‌കെയര്‍ ഡെന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം. ഡി യുമായ ജോണ്‍ കുരിയാക്കോസ്, ഗായത്രി മോഹന്‍ എന്നിവര്‍ പ്രസംഗിക്കും.

Advertisment