Advertisment

ഓണത്തോടനുബന്ധിച്ച് ആക്‌സിസ് ബാങ്ക് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഓണത്തോടനുബന്ധിച്ച് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഡിസ്‌ക്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. കൊച്ചി 1 കാര്‍ഡിന്റെ വിതരണ ഫീസായ 150 രൂപ ഇക്കാലത്ത് ഇളവു ചെയ്തു കൊടുക്കും. യാത്രക്കാര്‍ക്ക് അഞ്ചു രൂപയ്ക്ക് കാര്‍ഡ് റീലോഡു ചെയ്യാനും കഴിയും.

Advertisment

കൊച്ചി 1 കാര്‍ഡിലൂടെ ബുക്ക്‌മൈഷോയില്‍ 20 ശതമാനം നിരക്കില്‍ 100 രൂപ വരെ തല്‍സമയ ഡിസ്‌ക്കൗണ്ടും നല്‍കും. സെപ്റ്റംബര്‍ 30 വരെയാണ് യാത്രക്കാര്‍ക്ക് ഈ ഇളവുകള്‍ നല്‍കുക.

കൊച്ചി മെട്രോയില്‍ കൂടുതല്‍ സ്‌റ്റേഷനുകള്‍ തുറന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നും ഇതേക്കുറിച്ചു പ്രതികരിച്ച ആക്‌സിസ് ബാങ്ക് കാര്‍ഡ് ആന്റ് പെയ്‌മെന്റ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് മോഖെ പറഞ്ഞു.

കെ.എം.ആര്‍.എല്ലുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച അനുഭവങ്ങള്‍ നല്‍കാനാണ് ആക്‌സിസ് ബാങ്ക് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ ആനുകൂല്യങ്ങളുമായി മെട്രോ യാത്ര കൂടുതല്‍ സുഖകരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Advertisment