Advertisment

ദേശീയ സിവില്‍ സര്‍വീസ്‌ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട്‌ മെഡലുകള്‍ നേടി ബേബി വര്‍ഗീസ്‌

author-image
സാബു മാത്യു
Updated On
New Update

ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടന്ന ദേശീയ സിവില്‍ സര്‍വീസ്‌ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബേബി വര്‍ഗീസ്‌ രണ്ട്‌ മെഡലുകള്‍ നേടി. 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 50 മീറ്റര്‍ ബ്രെസ്റ്റ്‌ സ്‌ട്രോക്ക്‌ എന്നിവയില്‍ വെങ്കല മെഡലുകളാണ്‌ നേടിയത്‌.

Advertisment

publive-image

തുടര്‍ച്ചയായി 26-ാമത്തെ വര്‍ഷമാണ്‌ ബേബി നീന്തലില്‍ മെഡലുകള്‍ നേടുന്നത്‌. പഞ്ചായത്ത്‌ വകുപ്പില്‍ അടിമാലി പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ ഓഫീസിലെ സൂപ്രണ്ടാണ്‌.

വണ്ടമറ്റത്ത്‌ വീടിനോട്‌ ചേര്‍ന്ന്‌ നീന്തല്‍കുളം നിര്‍മ്മിച്ച്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തല്‍ പരിശീലനം നല്‍കി വരുന്നു. ഇടുക്കി ജില്ലാ അക്വാറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറിയാണ്‌.

Advertisment