Advertisment

യുവതാരങ്ങളെ വാര്‍ത്തെടുക്കാനായി ബാഡ്മിന്റണ്‍ ഗുരുകുല്‍

New Update

കൊച്ചി:  ബാഡ്മിന്റണ്‍ രംഗത്തെ പരിശീലന ആവശ്യങ്ങള്‍ നിറവേറ്റുവാനായി മുന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരവും ദേശീയ പരിശീലകനുമായ പുല്ലേല ഗോപിചന്ദും മുന്‍ അന്താരാഷ്ട്ര താരവുമായ സുപ്രിയ ദേവ്ഗണും സ്ഥാപിച്ച ബാഡ്മിന്റണ്‍ ഗുരുകുല്‍.

Advertisment

അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം ആഗോളതലത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യയെ ഉയരങ്ങളില്‍ എത്താന്‍ സഹായിച്ചു. ഈ മാറ്റം തുടരുന്നതിനും അടിസ്ഥാനപരമായ വികസന പരിപാടികള്‍ക്ക് പുറമെ കോച്ചിങ് മേഖലയിലും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

publive-image

ഇതേ തുടര്‍ന്നാണ് പരിശീലന മികവ് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ബാഡ്്മിന്റണ്‍ ഗുരുകുല്‍ മുന്നിട്ടു വന്നിരിക്കുന്നത്.

മുഖ്യ പങ്കാളികളായ ടാറ്റാ ഗ്രൂപ്പും അസോസിയേറ്റ് പാര്‍ട്ണറായ ടി.വി.എസ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെ 14 നഗരങ്ങളില്‍ 28 പരിശീലന കേന്ദ്രങ്ങള്‍ ബാഡ്മിന്റണ്‍ ഗുരുകുല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുപത് മുന്‍ ദേശീയ, അന്തര്‍ദേശീയ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് കീഴില്‍ ആയിരത്തിലധികം വിദ്യാര്‍ഥികളാണ് ഈ കേന്ദ്രങ്ങളില്‍ പരിശീലനം നേടുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച കോച്ചിങ് പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് അവസരമൊരുക്കി ഘടനാപരവും ചിട്ടയായതുമായ പരിശീലന പരിപാടി നല്‍കാനാണ് ബാഡ്മിന്റണ്‍ ഗുരുകുല്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അപ്രതീക്ഷിതമായ വളര്‍ച്ച ബാഡ്മിന്റണില്‍ ഉണ്ടായിട്ടുണ്ടെന്നും തല്‍ഫലമായി രാജ്യത്തുടനീളം ഗുണ നിലവാരമുള്ള ബാഡ്മിന്റണ്‍ കോച്ചുകളുടെ ആവശ്യകത വര്‍ധിച്ചതായും ബാഡ്മിന്റണ്‍ ഗുരുകുല്‍ ഉപദേഷ്ടാവും ഡയറക്ടറും സ്ഥാപകനുമായ പുല്ലേല ഗോപിചന്ദ് പറഞ്ഞു.

ബാഡ്മിന്റണ്‍ രംഗത്തെ പ്രതാപം വീണ്ടെടുക്കാനും പരിശീലകര്‍ക്ക് ആദരം നല്‍കാനുമാണ് ബാഡ്മിന്റണ്‍ ഗുരുകുലിലൂടെ ശ്രമിക്കുന്നതെന്നും ബാഡ്മിന്റണ്‍ ഗുരുകുല്‍ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ സുപ്രിയ ദേവ്ഗണ്‍ പറഞ്ഞു.

Advertisment