‘ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എങ്കിലും സാധാരണനിലയിലെത്താന്‍ അല്‍പം സമയമെടുക്കും’ – സ്റ്റീഫന്‍ ദേവസി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 11, 2018

തിരുവനന്തപുരം:  വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും, എന്നാല്‍ ലക്ഷ്മി സാധാരണനിലയിലെത്താന്‍ അല്‍പം സമയമെടുക്കുമെന്നും ബാലഭാസ്‌കറിന്‍റെ മാനേജര്‍ തമ്പി അറിയിച്ചതായി സ്റ്റീഫന്‍ ദേവസ്സി.

സ്റ്റീഫന്‍റെ വാക്കുകള്‍;

‘ബാലയുടെ മാനേജര്‍ മിസ്റ്റര്‍ തമ്പി പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ ലക്ഷ്മി സാധാരണനിലയിലെത്താന്‍ അല്‍പം സമയമെടുക്കും. അതിനു കുറച്ചു പ്രയാസം ഉണ്ട്. കാരണം ബാലയുടെയും മകളുടെയും മരണവാര്‍ത്ത അവര്‍ക്ക് ഉള്‍ക്കൊള്ളേണ്ടതുണ്ട്.

എല്ലാവരും ലക്ഷ്മിക്കു വേണ്ടി പ്രാര്‍ഥിക്കണം. ബാലയെ സ്‌നേഹിക്കുന്നവര്‍ക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് ഞാന്‍ ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നത്. അല്ലാതെ ഇതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിവരങ്ങള്‍ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ബാല എന്റെ അത്രയും അടുത്ത സുഹൃത്തായിരുന്നു.’ – സ്റ്റീഫന്‍ പറയുന്നു.

×