Advertisment

ബാലവിദ്യാലയം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

New Update

തിരുവനന്തപുരം:  ശ്രവണശേഷി നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനും മാതാപിതാക്കള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കുന്നതിനും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാലവിദ്യാലയം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

Advertisment

publive-image

പത്താംക്ലാസും പ്ലസ്ടുവും ഉള്‍പ്പെടെ അമ്പത് ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അഖിലേന്ത്യ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്( എഐഒടി) കീഴില്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണം.

ഉദ്യേഗാര്‍ത്ഥികള്‍ക്ക് ബാലവിദ്യാലയത്തിന് കീഴില്‍ സൗജന്യ പരിശീലനം നല്‍കും.ശ്രവണ സഹായി ഉപകരണങ്ങളുടെ സഹായത്തോടെ ശിശുക്കളിലും മൂന്നുവയസില്‍ താഴെയുള്ള കുട്ടികളിലും ശേഷിക്കുന്ന കേള്‍വി ശക്തി പരമാവധി ഉപയോഗപ്പെടുത്താന്‍ അദ്ധ്യാപകരെ പ്രാപ്തമാക്കുന്ന രീതിയിലാണ് ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഹിയറിംഗ് കോഴ്‌സ് സജ്ജമാക്കിയിരിക്കുന്നത്.

ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയാണ് പരിശീലന കാലയളവ്. വ്യക്തിഗത പരിശീലനത്തിന് ശേഷമായിരിക്കും നിയമനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്- -hear@balavidyalayaschool.org,+91 44 24917199.

Advertisment