Advertisment

ലൗ ജിഹാദിൽ സഭയുടേതിന് ഘടക വിരുദ്ധമായ നിലപാട് പ്രചരിപ്പിക്കാൻ ശ്രമിച്ച ബെന്നി ബെഹന്നാനെതിരെ കത്തോലിക്കാ സഭ ! ഉപതെരഞ്ഞെടുപ്പ് സമയത്ത് ഓർത്തഡോക്സുകാരെ പിണക്കിയ ബെന്നിയുമായി നിസഹകരണത്തിന് കത്തോലിക്കാ സഭയും ! വിവാദ പോസ്റ്റ് പിൻവലിച്ചിട്ടും യുഡിഎഫ് കൺവീനർക്കെതിരെ പ്രതിഷേധം !

New Update

കൊച്ചി: കോന്നി, അരൂർ, വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് സമയത്ത് അനവസരത്തിലുള്ള അപക്വമായ പ്രസ്താവന വഴി ഓർത്തഡോക്സ് വിഭാഗത്തെ പിണക്കിയ യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ എം പിക്കെതിരെ കത്തോലിക്കാ സഭയും.

Advertisment

ലൗ ജിഹാദ് സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാടിനെതിരെയുള്ള ബെന്നി ബെഹന്നാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സഭയുടെ എതിർപ്പിന് കാരണം. ഇക്കാര്യത്തിൽ സഭയുടെ വിയോജിപ്പും അതൃപ്തിയും യു ഡി എഫ് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്.

publive-image

ലൗ ജിഹാദിനെക്കുറിച്ചുള്ള ബെന്നി ബെഹന്നാന്റെ ചോദ്യത്തിനുള്ള മറുപടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. കേരളത്തിൽ നിന്നും ലൗ ജിഹാദ് കേസുകളൊന്നും കേന്ദ്ര ഏജൻസികളുടെ പക്കലില്ലെന്നായിരുന്നു ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി നൽകിയ മറുപടി.

എന്നാൽ കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും ക്രിസ്ത്യൻ പെൺകുട്ടികൾ തുടർച്ചയായി ഈ കെണിയിൽ അകപ്പെടുന്നുണ്ടെന്നും കടുത്ത നിലപാട് സ്വീകരിച്ചത് സീറോ മലബാർ സഭാ സിനഡായിരുന്നു.

രാജ്യത്ത് നിന്ന് ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 യുവതികളിൽ 11 പേരും തീവ്രവാദ സംഘടനയിലെ യുവാക്കളുടെ കെണിയിൽ വീണ ക്രിസ്ത്യൻ പെൺകുട്ടികളാണെന്നും സഭ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഇതിന് ഘടക വിരുദ്ധമായ നിലപാട് സ്വന്തം ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ബെന്നി ബഹന്നാൻ എം പി നടത്തിയതെന്നാണ് സഭയുടെ ആരോപണം. ആ പോസ്റ്റ് പിന്നീട് ബെന്നി പിൻവലിച്ചിരുന്നു.

എന്നാൽ ബെന്നി ബഹന്നാൻ കൺവീനറായ യു ഡി എഫ് സംവിധാനങ്ങളോട് സഹകരിക്കാനുള്ള വിമുഖതയും സഭാ നേതൃത്വം കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. യു ഡി എഫിലെ പി ജെ ജോസഫ് അടക്കമുള്ള ഘടകകക്ഷി നേതാക്കൾക്കും ബെന്നിയുടെ പ്രസ്താവനയിൽ അതൃപ്തിയുണ്ട്.

Advertisment