Advertisment

ബിഹാര്‍ ഖാദി പ്രദര്‍ശനം നാളെ (ഒക്ടോ. 5) മുതല്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍

New Update

കൊച്ചി:  ബിഹാര്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ബിഹാര്‍ ഖാദി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നാളെ ആരംഭിക്കും. ഒക്ടോബര്‍ 7 വരെ നടക്കുന്ന പ്രദര്‍ശനം രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയായിരിക്കും.

കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (കെസിസിഐ) സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ബഗല്‍പ്പൂരി സില്‍ക്‌സ്, മധുബനി പെയ്ന്റിങ് സാരികള്‍ തുടങ്ങി വിവിധ ഖാദി വസ്ത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും.

Advertisment