Advertisment

കെ സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ തന്നെ എത്തിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തില്‍ ആലോചന ! നിര്‍ണ്ണായക സന്ദര്‍ശനത്തിന്‍റെ നിയമ / രാഷ്ട്രീയ വശങ്ങള്‍ പരിശോധിക്കുന്നു ? ശബരിമലയില്‍ മുതലെടുപ്പിന് അമിത് ഷായുടെ നീക്കം 

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി:  കെ സുരേന്ദ്രന്‍റെ ജയില്‍ വാസത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബി ജെ പി കേന്ദ്ര നേതൃത്വം ആലോചന തുടങ്ങി.  സംസ്ഥാന ഘടകം ഇക്കാര്യത്തില്‍ കാണിക്കുന്ന തികഞ്ഞ അലംഭാവത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഉന്നയിച്ച പരാതികളെ തുടര്‍ന്നാണ്‌ ദേശീയ നേതൃത്വം തങ്ങളുടെ പ്രതിനിധികളെ ഇന്ന്‍ ജയിലില്‍ സുരേന്ദ്രനെ സന്ദര്‍ശിച്ച് നേരിട്ട് തെളിവെടുപ്പ് നിയോഗിച്ചത്.

Advertisment

publive-image

സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ തന്നെ സന്ദര്‍ശിച്ച കേന്ദ്ര പ്രതിനിധികളോട് സുരേന്ദ്രന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സുരേന്ദ്രന്‍റെ കൂടി അഭിപ്രായം ആരാഞ്ഞശേഷം നിര്‍ണ്ണായക നീക്കങ്ങളിലേക്ക് ബി ജെ പി ദേശീയ നേതൃത്വം കടന്നെക്കും.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നേരിട്ട് ജയിലില്‍ സുരേന്ദ്രനെ സന്ദര്‍ശിക്കാന്‍ എത്തിക്കുകയെന്ന അത്യപൂര്‍വ്വ നീക്കത്തിനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. ഇതിന്റെ നിയമവശങ്ങള്‍ സംബന്ധിച്ച് നേതൃത്വം നിയമവിദഗ്ധരോട് അഭിപ്രായങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

publive-image

പ്രധാനമന്ത്രി ജയിലിലെത്തി കെ സുരേന്ദ്രനെ സന്ദര്‍ശിക്കുന്നതിലുള്ള അഭിപ്രായം ഇന്ന് സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ച മുതിര്‍ന്ന ബി ജെ പി നേതാവ് പ്രഹ്ലാദ് ജോഷി എം പിയുടെ നേതൃത്വത്തിലുള്ള സമിതി ദേശീയ നേതൃത്വത്തിന് നല്‍കുന്ന റിപ്പോര്‍ട്ടിലുണ്ടാകും.

publive-image

സുരേന്ദ്രന്റെ ജയില്‍വാസത്തില്‍ ഉള്‍പ്പെടെ ശബരിമല വിഷയത്തില്‍ ബി ജെ പി മുതലെടുപ്പ് നടത്തുന്നതിനെ ഇടത് മുന്നണിക്ക് കാര്യമായി എതിര്‍പ്പില്ല. ബി ജെ പിയുടെ മുന്നേറ്റം പ്രതിപക്ഷത്തെ ദുര്‍ബലമാക്കും എന്നതാണ് ഇക്കാര്യത്തില്‍ സി പി എമ്മും ഇടതു മുന്നണിയും കാണുന്ന രാഷ്ട്രീയ ലാഭം. ഇത് ഭരണത്തുടര്‍ച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുമെന്നാണ് സി പി എം കാണുന്നത്.

publive-image

എന്നാല്‍ ഈ നീക്കത്തില്‍ ബി ജെ പി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതോടെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. നിയമസഭാ സമ്മേളനം തുടങ്ങിയതോടെ സഭയില്‍ ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധം യു ഡി എഫിന് മേല്‍ക്കൈ നല്‍കിയതോടെ ഇത് തകര്‍ക്കുകയെന്ന ലക്ഷ്യവും ബി ജെ പി നീക്കത്തിന് പിന്നിലുണ്ട്.

പ്രധാനമന്ത്രി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിംഗ് ഇവരിലാരെങ്കിലും ഒരാള്‍ ജയിലില്‍ സുരേന്ദ്രനെ സന്ദര്‍ശിക്കണമെന്ന അഭിപ്രായമാണ് സംസ്ഥാന ഘടകത്തിലെ സുരേന്ദ്രന്‍ അനുകൂലികള്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ വച്ചത്. വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള പ്രബല നേതാക്കള്‍ ഈ നീക്കത്തെ അനുകൂലിക്കുന്നവരാണ്.

publive-image

ഇക്കാര്യത്തില്‍ നിയമ / രാഷ്ട്രീയ വശങ്ങള്‍ പരിശോധിച്ച ശേഷമേ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം ഉണ്ടാകുകയുള്ളൂ. അത് കെ സുരേന്ദ്രന്റെ ജയില്‍മോചനം സാധ്യമാകുന്നതിന്മുമ്പ് ഉണ്ടാകണം എന്നത് മറ്റൊരു വശം. ബി ജെ പിക്ക് അങ്ങനൊരു നീക്കമുണ്ടെങ്കില്‍ അത് പൊളിക്കുന്ന നടപടികള്‍ തല്‍ക്കാലം കേരളത്തില്‍ സംഭവിക്കില്ലെന്ന വിശ്വാസമാണ് ദേശീയ നേതൃത്വത്തിനുള്ളത്.

Advertisment