Advertisment

തണൽപ്പെയ്ത്ത് കേരളത്തിൽ പ്രകാശനം ചെയ്തു

author-image
admin
Updated On
New Update

തിരുവനന്തപുരത്തു വച്ച് നടന്ന കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ വച്ച് സബീന എം സാലിയുടെ തണൽപ്പെയ്ത്ത് എന്ന നോവലിന്റെ പ്രകാശനം വനം വകുപ്പ് മന്ത്രി കെ. രാജുവും സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സഖാവ് കെ . ഇ. ഇസ്മായിലും ചേർന്ന് നിർവ്വഹിച്ചു.

Advertisment

publive-image

ബിനോയ് വിശ്വം എം.പി ഉദ്‌ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സഖാവ് നിലമേൽ സുലൈമാൻ പുസ്തക പരിചയം നിർവ്വഹിച്ചു.സഖാവ് സി എൻ ജയദേവൻ എം.പി യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സഖാവ് സത്യൻ മൊകേരി, എക്സിക്യൂട്ടീവ് അംഗം സഖാ.പി പി സുനീർ, അഡ്വ. ജി ആർ അനിൽ എന്നിവർ സംസാരിച്ചു.

publive-image

പ്രവാസി ഫെഡറേഷന്റെ മുൻ ഭാരവാഹി കൂടിയായിരുന്ന സഫിയ അജിത് എന്ന ജീവകാരുണ്യപ്രവർത്തകയുടെ ജീവിതം അനാവരണം ചെയ്യുന്ന നോവൽ രചനയുടെ പശ്ചാത്തലത്തെപ്പറ്റി എഴുത്തുകാരി മറുപടി പ്രസംഗത്തിൽ വിശദീകരിച്ചു. കൈരളി ബുക്സ് ആണ് ഈ നോവലിന്റെ പ്രസാധകർ.

Advertisment