Advertisment

സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ കൊടുത്ത കേരള ബജറ്റിൽ പോലും ലക്ഷക്കണക്കിന് സ്ത്രീകൾ ജോലിചെയ്യുന്ന കശുവണ്ടി മേഖലയോട് അവഗണന

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  സ്ത്രീശാക്തീകരണത്തിനായി ഏകദേശം 1500 കോടി രൂപ നീക്കിവെച്ച കേരള ബഡ്ജറ്റ് 2019 കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ അതായത് മൂന്നരലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ ജോലി ചെയ്തു ഉപജീവനമാർഗ്ഗം തേടുന്ന കശുവണ്ടി വ്യവസായം വളരെ ആകാംക്ഷയോടെ ആയിരുന്നു ഉറ്റുനോക്കിയിരുന്നത്.

Advertisment

പക്ഷേ കശുവണ്ടി മേഖലക്ക് പുതിയ ഒരു ഉണർവും തരുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനം ആയിരുന്നില്ല ഇന്ന് ബഡ്ജറ്റിൽ ഉണ്ടായിരുന്നത്. കശുവണ്ടി മേഖലയിലെ 90 ശതമാനം വരുന്ന കടക്കെണിയിലായ ചെറുകിട കശുവണ്ടി വ്യവസായികൾക്കും മാത്രമായി 25 കോടി രൂപ മാത്രമാണ് പ്രഖ്യാപനമുണ്ടായത്.

അതും ബാങ്കുകൾ സഹായിക്കുകയാണെങ്കിൽ പുതിയതായി ബാങ്ക് നൽകുന്ന ലോണുകളുടെ ഒരുവർഷത്തെ പലിശയായി മാത്രം വിനിയോഗിക്കും ഈ തുക. ഇന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി സമ്മതിച്ചത് പോലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ധനകാര്യ സ്ഥാപനങ്ങളും വ്യവസായികൾക്കും പുനർവായ്പ നൽകി വ്യവസായം പുനരുദ്ധരിക്കാൻ തയ്യാറാകുന്നില്ല.

ഈ സാഹചര്യത്തിൽ കേരളസർക്കാർ കശുവണ്ടി വ്യവസായത്തിന് പുനരുദ്ധാരണത്തിനുവേണ്ടി ഒരു സമഗ്ര പാക്കേജോ കിടപ്പാടം ഉൾപ്പെടെ ബാങ്കിൽ പണയം വച്ചിരിക്കുന്ന ഈട് ന്റെ 50 ശതമാനം മാത്രമാണ് ബാങ്ക് ലോൺ ആയി ചെറുകിട വ്യവസായികൾക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളത്. ബാക്കിവരുന്ന തുക പുനർവായ്പ അനുവദിക്കണമെങ്കിൽ സർക്കാർ ഉറപ്പു നൽകിയാൽ മാത്രമേ പുനർവായ്പ ബാങ്കുകൾ ലഭ്യമാക്കുമെന്നാണ് ബാങ്കുകളുടെ നിലപാട്.

ആയതിനാൽ കേരള സർക്കാർ അടിയന്തരമായി കശുവണ്ടി മേഖലയ്ക്ക് പ്രഖ്യാപിച്ച കേരള ബജറ്റ് 2019 - 20 ലെ പ്രഖ്യാപനങ്ങൾ പുനപരിശോധിച്ച ലക്ഷക്കണക്കിനു സ്ത്രീ തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുവാനും ബാങ്കുകളുടെ ജപ്തി നടപടികൾ മൂലം ഇനി ഒരു വ്യവസായി പോലും ആത്മഹത്യയിൽ അഭയം പ്രാപിക്കാതിരിക്കുവാനും വേണ്ടുന്ന അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കേരള കശുവണ്ടി വ്യവസായ സംയുക്തസമരസമിതി കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Advertisment