Advertisment

6 ൽ 3 വീതം പങ്കിട്ടെടുത്ത് യു ഡി എഫും ഇടതുപക്ഷവും. ഇടതുപക്ഷത്തിന്റെ ഏക സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യു ഡി എഫ്. യു ഡി എഫിന്റെ 3 സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്ത് ഇടതുപക്ഷവും. 6 ഉപതെരഞ്ഞെടുപ്പുകളുടെ ചിത്രം ഇങ്ങനെ ..

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  പാലായിൽ ഒരുമാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ സംസ്ഥാനത്ത് ഇപ്പോൾ പൂർത്തിയാകുന്നത് 6 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആണ്. അതിൽ 3 വീതം സീറ്റുകൾ ഇടതുപക്ഷവും യു ഡി എഫും പങ്കിട്ടിരിക്കുകയാണ്.

Advertisment

6 ൽ 5 ഉം യു ഡി എഫിന്റെ സിറ്റിങ് സീറ്റുകൾ ആയിരുന്നു. അതിൽ നിന്നാണ് മൂന്ന് സീറ്റുകൾ ഇടതുപക്ഷം പിടിച്ചെടുത്തത്. ബാക്കി രണ്ടെണ്ണം യു ഡി എഫ് നിലനിർത്തിയപ്പോൾ ആറിൽ സി പി എമ്മിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന അരൂർ മണ്ഡലം യു ഡി എഫും പിടിച്ചെടുത്തു.

publive-image

എ എം ആരിഫ് 20000 മുകളിൽ വരെ ലീഡ് കൊണ്ടുവന്ന മണ്ഡലമാണ് എസ് എൻ ഡി പി യുടെ കൂടി പിന്തുണ ഉണ്ടായിരുന്നിട്ടും ഷാനിമോൾ പിടിച്ചെടുത്തിരിക്കുന്നത്. മാത്രമല്ല, അരൂരിൽ കൈപ്പത്തി ചിഹ്നത്തിൽ യു ഡി എഫ് സ്ഥാനാർഥി വിജയിക്കുന്നത് ചരിത്രത്തിൽ ആദ്യവുമാണ്.

എന്നാൽ ഇതേ സാഹചര്യത്തിൽ യു ഡി എഫ് കൈവശം വച്ചിരുന്ന വട്ടിയൂർക്കാവും കോന്നിയും പാലായും കൈവിട്ടത് യു ഡി എഫിനും തിരിച്ചടിയാണ്. പാലായിൽ 54 വർഷം കെ എം മാണി എന്ന ഒറ്റ നേതാവ് കൈവശം വച്ചിരുന്ന മണ്ഡലമാണ് ഇത്തവണ വേറൊരു മാണിയായ മാണി സി കാപ്പനിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തത്.

വട്ടിയൂർക്കാവും ഇന്നേവരെ ഇടതുപക്ഷം വിജയിച്ചിട്ടില്ലാത്ത മണ്ഡലമാണ്. അവിടെയും ഇടത് സ്ഥാനാർഥി വി കെ പ്രശാന്തിന്റെ വിജയം വൻ ഭൂരിപക്ഷത്തിലാണ്.

കോന്നി കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി യു ഡി എഫിന് ഒപ്പമായിരുന്നു. ഒടുവിൽ കോന്നിയും സി പി എം തട്ടിയെടുത്തു. അതേസമയം മഞ്ചേശ്വരവും എറണാകുളവും നിലനിർത്താനായത് യു ഡി എഫിന് ആശ്വാസമാണ്.

ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിയെ സർക്കാർ സംവിധാനങ്ങളുടെ എല്ലാ സ്വാധീനത്തെയും അതിജീവിച്ച് 3 മണ്ഡലങ്ങളെങ്കിലും നിലനിർത്താനായത് തന്നെ യു ഡി എഫിന്റെ വിജയമാണ്.

byelection 2019
Advertisment