Advertisment

കൈയക്ഷരകലയുടെ മായാജാലം കുടകളിലേയ്ക്കും: ആര്‍ട്ടിസ്റ്റ് ഭട്ടതിരി നയിക്കുന്ന അംബ്രല്ല കലിഗ്രഫി ശില്‍പ്പശാലയില്‍ പങ്കെടുക്കാം

New Update

തിരുവനന്തപുരം:  കലിഗ്രഫി കലാകാരര്‍ക്കു പുതിയ മേഖലകള്‍ പരിചയപ്പെടുത്താന്‍ ആര്‍ട്ടിസ്റ്റ് ഭട്ടതിരിയുടെ നേതൃത്വത്തില്‍ കലിഗ്രഫി ശില്‍പ്പശാല നടത്തുന്നു. കളത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28നാണ് അംബ്രല്ല കലിഗ്രഫി ശില്‍പ്പശാല നടത്തുന്നത്. കൈയക്ഷരകലയുടെ മായാജാലം കുടകളിലേയ്ക്കും പകരാന്‍ കലാകാരര്‍ക്ക് അവസരമൊരുക്കുന്ന ശില്‍പ്പശാലയില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്.

Advertisment

പ്രസ് ക്ലബ്ബിനു സമീപം നാഷണല്‍ ക്ലബ്ബിലാണ് ശില്‍പ്പശാല. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് മൂന്നുവരെ നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ടൂള്‍ കിറ്റും കുടയും സൗജന്യമായി നല്‍കും. 20 പേര്‍ക്കാണ് പ്രവേശനം.

കലിഗ്രഫി മേഖലയില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന നല്‍കും. കളം സംഘടിപ്പിച്ച കലിഗ്രഫി വര്‍ക്ക്ഷോപ്പുകളില്‍ മുമ്പു പങ്കെടുത്തവര്‍ക്ക് ഫീസിളവുണ്ടാകും. ശില്‍പ്പശാലയില്‍ ഉച്ചയ്ക്കുശേഷം കലാസ്വാദകര്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ആര്‍ട്ടിസ്റ്റ് ഭട്ടതിരിയുടെ നേതൃത്വത്തില്‍ ക്യാമ്പംഗങ്ങള്‍ രൂപകല്‍പ്പനചെയ്ത കുടകള്‍ വാങ്ങാനും കഴിയും. താല്‍പ്പര്യമുള്ളവര്‍ക്കായി തുടര്‍പരിശീലനവുമൊരുക്കും.

വിവരങ്ങള്‍ക്ക്: 8593033111.

Advertisment