Advertisment

ലോക്സഭയിൽ കേരളത്തിലെ കശുവണ്ടി വ്യവസായത്തിലെപ്രതിസന്ധി കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തിയ എൻ. കെ. പ്രേമചന്ദ്രൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരുടെ നടപടി സ്വാഗതം ചെയ്ത് കശുവണ്ടി വ്യവസായ സംയുക്ത സമരസമതി

New Update

കൊല്ലം:  പതിനേഴാമത്-ലോക്സഭയിൽ (26/6/2019) ചോദ്യോത്തരവേളയിൽ \മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് കേരളത്തിലെ കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കേരളത്തിലെ കശുവണ്ടി വ്യവസായം പ്രതിസന്ധിയിലാണെന്നും ആയിരം കോടി രൂപയുടെ ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ കശുവണ്ടി തൊഴിലാളികൾക്ക് ഇപിഎഫ് ആനുകൂല്യങ്ങൾ പോലും ലഭിക്കാത്ത കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു.

Advertisment

തുടർന്ന് കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ചുകൊണ്ട്കേന്ദ്രവാണിജ്യമന്ത്രാലയത്തോട്ചോദ്യോത്തരവേളയിൽ കൊല്ലം എം.പി എൻ.കെ.പ്രേമചന്ദ്രൻ സമർപ്പിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ മറുപടി നൽകി.

മറുപടിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കശുവണ്ടിപരിപ്പ് ഇറക്കുമതി ചുങ്കം ജി എസ് ടി ഇളവ്, തോട്ടണ്ടി ഇറക്കുമതി ചുങ്കത്തിൽ വരുത്തിയ ഇളവുകൾ തുടങ്ങി കശുവണ്ടി വ്യവസായത്തിന് ഗുണകരമാകുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു.

കൂടാതെ കശുവണ്ടി മേഖലയിലെ യന്ത്രവത്കരണത്തിന് വേണ്ടി കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ( CEPCI) വഴി നടപ്പിലാക്കിയ 60 കോടി ധനസഹായവും CEPCIക്ക് ലോക കശുവണ്ടി മാർക്കറ്റിൽ ഇന്ത്യയുടെ കശുവണ്ടിപരിപ്പിന് സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി നൽകുന്ന മറ്റ് ധനസഹായങ്ങളും,ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ ആൻഡ് കൊകോ ഡെവലപ്മെന്റ് (DCCD) നടപ്പിലാക്കുന്ന കശുമാവ് കൃഷി പ്രോത്സാഹനവും ചൂണ്ടിക്കാണിച്ചു.

ബഹുമാനപ്പെട്ട എം. പി എൻ. കെ പ്രേമചന്ദ്രൻ ബഹുമാനപ്പെട്ട എം പി കൊടിക്കുന്നിൽ സുരേഷ് എന്നിവർ കൈക്കൊണ്ട നടപടികൾ അഭിനന്ദനാർഹമാണ് എന്നും വരും ദിവസങ്ങളിൽ കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ശോചനീയാവസ്ഥ കേന്ദ്രസർക്കാരിന് ബോധ്യപ്പെടുത്തുന്നതിനും തോഴിൽ നഷ്ടപെട്ടത് മൂലം ESI മുടങ്ങി മരുന്നിന് പോലും ബുദ്ധി മുട്ടുന്ന സ്ത്രീ തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുന്നതിനും വ്യവസായികളുടെ ആത്മഹത്യ അവസാനിപ്പിക്കന്നതിനും തുടർനടപടികൾക്കായി കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമതി മേൽപ്പറഞ്ഞ എംപിമാരുടെ സഹായം തേടുമെന്നും സമിതി അറിയിച്ചു.

കൂടാതെ കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിച്ച നടപടികളും സ്വാഗതം ചെയ്തു. പക്ഷേ കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ച നടപടികൾ തൃപ്തികരമല്ല എന്നും കാരണം കേരളത്തിലെ കശുവണ്ടി വ്യവസായം തകർച്ചയിലായ ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി കടബാധ്യത കാരണം നിരവധി വ്യവസായികൾ ആത്മഹത്യ ചെയ്തിട്ടും കേന്ദ്ര സർക്കാരിന്റെ അനങ്ങാപ്പാറ നയം അനവധിയും ആണെന്നും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ധനസഹായ പദ്ധതികൾ ഒന്നും തന്നെ കേരളത്തിലെ 90 ശതമാനത്തോളം വരുന്ന ചെറുകിട വ്യവസായങ്ങളുടെ കൈകളിൽ എത്തുന്നില്ല.

മറിച്ച് CEPCI യിലെ ഒരുവിഭാഗം കുത്തകമുതലാളിമാർ കൈക്കലാക്കുകയും ആണെന്നും CEPCI യുടെ സാമ്പത്തിക അഴിമതി സിബിഐ അന്വേഷിക്കണമെന്നും കേന്ദ്രസർക്കാർ ഉടനടി കേരളത്തിൽ കശുവണ്ടി വ്യവസായത്തിനു പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാത്ത പക്ഷം തൊഴിലാളികളും വ്യവസായികളും ഒന്നടങ്കം സമരപരിപാടികളുമായി മുന്നോട്ടു ഇറങ്ങുമെന്നും കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതി പ്രസിഡണ്ട് ബി.നൗഷാദ്, കൺവീനർ രാജേഷ്. കെ, വൈസ് പ്രസിഡന്റ് ഡി മാത്യു കുട്ടി, മാനുവൽ മോഹൻദാസ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു.

Advertisment