മരണത്തിന് തൊട്ടുമുന്‍പ്: ചാത്തന്നൂരില്‍ സ്കൂട്ടര്‍ അപകടത്തിനു മുമ്പ് അമ്മയും അച്ഛനും മക്കളും ഒരുമിച്ചുള്ള യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍

Thursday, March 22, 2018

സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ചാത്തന്നൂരില്‍ യുവാവും ഭാര്യയും മൂത്ത കുട്ടിയും മരിച്ചത് ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നു. മൂവരുടെയും സംസ്‌കാര സമയത്ത് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഇളയ മകന്‍ ആദിഷിന്റെ വാവിട്ടുള്ള നിലവിളിയുടെ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു.

അപകടത്തിനു തൊട്ടു മുമ്പ് അമ്മയും അച്ഛനും മക്കളും ഒരുമിച്ചുള്ള യാത്രയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അപകടത്തിന് ഏതാനം നിമിഷങ്ങള്‍ക്കു മുമ്പുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഗള്‍ഫില്‍ നിന്ന് എത്തിയ ശിവാനന്ദന്‍ ഭാര്യ സിജിയ്ക്കും മക്കള്‍ക്കുമൊപ്പം സഹോദരിയുടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.

അച്ഛനും അമ്മയും ചേട്ടനും അപകടത്തില്‍ മരിച്ചതോടെ ആദിഷ് അക്ഷരാര്‍ത്ഥത്തില്‍ തനിച്ചായി. സ്‌കൂട്ടറില്‍ നിന്നു ഷിബുവും സിജിയും വലതുവശത്തേയ്ക്കു വീണപ്പോള്‍ ആദിഷ് ഇടതു വശത്തേയ്ക്ക് തെറിച്ചു വീണു. പാഞ്ഞു വന്ന കെഎസ്ആര്‍ടിസി ഇവരുടെ ശരീരത്തിലുടെ കയറിയിറങ്ങുകയായിരുന്നു. മൂവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. എന്നാല്‍ ആദിഷ് മാത്രം രക്ഷപ്പെടുകയായിരുന്നു.

×