Advertisment

ശബരിമലയിലെ സമരം ഭക്തിയുടെ പേരിലല്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണു സംഘപരിവാറിന്റേത് - മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ശബരിമലയിലെ സമരം ഭക്തിയുടെ പേരിലല്ലെന്നും സമരക്കാരുടെ ഉള്ളിലിരിപ്പ് ഇതിനോടകം വ്യക്തമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

ശബരിമലയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായല്ല സമരം. ആചാരലംഘനമാണ് ആചാരസംരക്ഷകർ നടപ്പാക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണു സംഘപരിവാറിന്റേത്. ആദ്യഘട്ട പ്രതിഷേധങ്ങളിൽ സർക്കാർ ഇടപെട്ടില്ല. സംഘപരിവാറിന്റെ അജൻഡ നടപ്പാക്കുകയാണ്. പ്രതിഷേധത്തിൽ കോൺഗ്രസ് ബിജെപിക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

publive-image

മാസപൂജ സമയത്ത് പ്രതിഷേധക്കാരെ തടഞ്ഞില്ല. എന്നാല്‍ എല്ലാ ജനാധിപത്യ അവകാശങ്ങളും പൗരന്മാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോളാണ് പൊലീസ് ഇടപെട്ടതും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ചതും. മാധ്യമപ്രവര്‍ത്തകര്‍ സംഘടിതമായ കയ്യേറ്റത്തിനാണ് ഇരയായത്.

അറസ്റ്റ് സ്വാഭാവിക നടപടിയെന്നും ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഇടപെടലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ സന്നിധാനത്ത് വച്ച് ആക്രമിക്കന്ന സ്ഥിതിയുണ്ടായി.

50 വയസ് കഴിഞ്ഞ സ്ത്രീയാണെന്ന് മനസിലാക്കിക്കൊണ്ട് അവരെ ആക്രമിക്കുന്ന രീതിയായിരുന്നു സംഘപരിവാറിന്‍റേത്. പ്രശ്നമുണ്ടാക്കാന്‍ മറ്റുവഴിയില്ലാതെ വന്നപ്പോള്‍ 50 വയസു കഴിഞ്ഞ സ്ത്രീയെ ആക്രമിക്കുകയായിരന്നു സംഘപരിവാര്‍.

കുട്ടിക്ക് ചോറുണിന് വന്ന് അമ്മൂമ്മയും മറ്റുമാണ് ആക്രമിക്കപ്പെട്ടത്. പൊലീസിന്‍റെ ശക്തമായ ഇടപെടല്‍ ഉള്ളതുകൊണ്ടാണ് ഇവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ കഴിഞ്ഞത്. ആചാരസംരക്ഷണമാണ് പ്രശ്നമുണ്ടാക്കുന്നവര്‍ തുടര്‍ച്ചയായി പറയുന്നത്.

എന്നാല്‍ ആചാര സംരക്ഷണം പറയുന്നവര്‍ തന്നെ പതിനെട്ടാം പടിയിലെ ആചാരം ലംഘിച്ചത് എല്ലാവരും കണ്ടു. ശബരിമലയെ ഭക്തിയോടെയാണ് വിശ്വാസികള്‍ സമീപിക്കുന്നത്. എന്നാല്‍ ആ ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുകയാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറസ്റ്റ് സ്വാഭാവിക നടപടി മാത്രമാണ്. ഭക്തരെ അങ്ങേയറ്റം ദുരിതത്തിലാക്കുന്ന നടപടിയാണു സംഘപരിവാർ സ്വീകരിക്കുന്നത്. ആർഎസ്എസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത് കലാപത്തിനാണ്. ഹരിവരാസനം പാടി നട അടച്ചതിനുശേഷം കൂട്ടംകൂടി സംഘർഷമുണ്ടാക്കാനാണ് അവർ ശ്രമിച്ചത് - തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Advertisment