Advertisment

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സമ്മേളനത്തില്‍ കുട്ടി നേതാക്കളെ തള്ളിമാറ്റി മുന്‍നിര കസേരകള്‍ കയ്യടക്കി വയോധിക നേതൃനിര !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  എത്ര പരാജയങ്ങളുണ്ടായാലും പഠിക്കില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശാപം.  കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന കെ എസ് യു ജില്ലാ കമ്മിറ്റി നടത്തിയ വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ ഇതിന് മികച്ച ഉദാഹരണമായിരുന്നു.

Advertisment

സംഭവം വിദ്യാര്‍ഥി കണ്‍വെന്‍ഷനായിരുന്നെങ്കിലും വേദിയുടെ മുന്‍നിര വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ വയോധിക നേതാക്കളെക്കൊണ്ട് നിറഞ്ഞു. ഉത്ഘാടകനായെത്തിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് അദ്ദേഹത്തോടൊപ്പം ഇരിപ്പിടം കിട്ടി.

publive-image

ബാക്കി മുന്‍നിര സീറ്റുകള്‍ കെ സി ജോസഫ് എം എല്‍ എയും കുര്യന്‍ ജോയിയുമൊക്കെ കീഴടക്കി. ഡി സി സി അധ്യക്ഷന്‍ ജോഷി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരും മുന്‍നിരയിലെത്തി.  ഒടുവില്‍ പ്രസംഗങ്ങളില്‍ മുക്കാല്‍ ഭാഗം അപഹരിച്ചതും നേതാക്കള്‍ തന്നെ. കുട്ടി നേതാക്കന്മാര്‍ വെറും കാഴ്ചക്കാരായി.

ഉത്ഘാടനനൊഴികെ മാറിയിരുന്ന് പുതിയ തലമുറയെ മുന്‍നിരയിലിരുത്തി അവരെ നയിക്കാന്‍ പ്രാപ്തരാക്കി മാറ്റാനുള്ള മാനസികാവസ്ഥ ഇപ്പോഴും കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കുമില്ല.

മാത്രമല്ല, വിദ്യാര്‍ഥി നേതാക്കളെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നാല്‍ തങ്ങളുടെ അവസരം നഷ്ടമാകുമെന്നാണ് 8 തവണ എം എല്‍ എ ആയിട്ടും മതിയാകാതെ ഇനി കോട്ടയത്ത് വന്ന് വിശ്രമകാലത്ത് എന്തെങ്കിലുമൊക്കെ ആകാന്‍ തന്ത്രം മെനയുന്ന മുതിര്‍ന്ന നേതാവ് മുതലുള്ളവര്‍ക്കുള്ളത്.

Advertisment