Advertisment

കേരളത്തിൽ ആദ്യ കൊറോണ മരണത്തിനിരയായ 69 കാരൻ കടുത്ത ഹൃദ്രോഗ ബാധയ്ക്കും രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്ന ദുബായ് മലയാളി

New Update

കൊച്ചി:  സംസ്ഥാനത്തെ ആദ്യ കൊറോണ മരണത്തിനിരയായ എറണാകുളം ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയായ 69 കാരൻ കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്ന രോഗി. ഹൃദ്രോഗ ബാധയെ തുടർന്ന് ഇദ്ദേഹത്തിന് ബൈപ്പാസ് സർജറിയും നടത്തിയിരുന്നു.

Advertisment

publive-image

ദുബായിൽ നിന്നെത്തിയ ഇദ്ദേഹത്തെ കഴിഞ്ഞ 22 നാണ് കടുത്ത ന്യുമോണിയ ലക്ഷണങ്ങളോടെ എറണാകുളത്തെ കോവിഡ് ചികിത്സ കേന്ദ്രത്തിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു മരണം.

ഹൃദ്രോഗ സംബന്ധമായ എല്ലാ ആരോഗ്യ ലക്ഷങ്ങളും കലശലായതിനിടെ കൊറോണ വൈറസ് ബാധ കൂടി ഏറ്റതോടെയാണ് ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഉടൻ തന്നെ സംസ്കാരം നടക്കും.

corona kerala
Advertisment