Advertisment

ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക്. ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പാകും

New Update

തിരുവനന്തപുരം:  നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക്. ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പാകും. ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് വാഗ്ദാനം ചെയ്തിരുന്നു.

Advertisment

എന്നാല്‍ പ്രളയ പശ്ചാത്തലത്തില്‍ പദവി ഏറ്റെടുക്കുന്നത് വിവാദമാകുമെന്ന് കണ്ട് ചീഫ് വിപ്പ് സ്ഥാനം സിപിഐ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. നിലവില്‍ പദവി ഏറ്റെടുക്കാം എന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതി അറിയിക്കുകയായിരുന്നു. സിപിഐക്ക് ക്യാബിനറ്റ് റാങ്കോടെയാണ് ചീഫ് വിപ്പ് പദവി നല്‍കുന്നത്.

publive-image

ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനായ ശേഷം ഇ പി ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നതില്‍ സിപിഐ പ്രതിഷേധച്ചിരുന്നു. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ ഒരു സിപിഎം മന്ത്രി രാജിവെക്കണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ അന്ന് സിപിഐയെ അനുനയിപ്പിക്കാനുള്ള ഒത്തുതീര്‍പ്പ് തീരുമാനമായിരുന്നു സിപിഐക്ക് ക്യാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം.

പ്രളയകാലത്ത് അധിക ചിലവ് വരുമെന്നതിനാല്‍ സിപിഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ പി സി ജോര്‍ജിനെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ സിപിഐ ആണ് ഏറ്റവും അധികം വിമര്‍ശനം ഉന്നയിച്ചിരുന്നത്. സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നെന്നായിരുന്നു സിപിഐ നേതാക്കളുടെ ആരോപണം.

Advertisment