Advertisment

'ശാരീരിക അകലം - സാമൂഹിക ഒരുമ' - നമുക്കൊറ്റക്കെട്ടായി നേരിടാം കൊറോണ എന്ന മഹാമാരിയെ - ഡീൻ കുര്യാക്കോസ് എം പി

New Update

ഇടുക്കി: കൊറോണ വൈറസ് സമൂഹ വ്യാപനത്തിന്റെ അരികിലെത്തിയിരിക്കുന്ന ഈ ഘട്ടത്തിൽ പൊതുജനങ്ങൾ വളരെ അടിയന്തിര ഘട്ടത്തിൽ മാത്രം വീടിനു പുറത്തിറങ്ങുക, പൊതുജന സമ്പർക്കം പരമാവധി ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ഏവരും ശ്രദ്ധിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി.

Advertisment

publive-image

'ശാരീരിക അകലം - സാമൂഹിക ഒരുമ' നമുക്കൊറ്റക്കെട്ടായി നേരിടാം കൊറോണ എന്ന മഹാമാരിയെ.

കോവിഡ് 19 നെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള ആവശ്യങ്ങളോ സഹായങ്ങളോ വേണ്ടവർ തൊടുപുഴയിലും ചെറുതോണിയിലുമുള്ള എം പി ഓഫീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് പകൽ സമയങ്ങളിൽ പ്രവർത്തന സജ്ജമായിരിക്കും.

തൊടുപുഴ ഓഫീസ് - 04862 222266

ഇടുക്കി ഓഫീസ് - 04862 236266

Advertisment