Advertisment

വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്ര വിലക്ക് നീക്കണം - അഡ്വ. ഡീൻ കുര്യാക്കോസ് എം പി

New Update

തൊടുപുഴ:  വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക് നീക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി. ജോലിക്കായി അമേരിക്കയിൽ എത്തിയ ഇന്ത്യൻപൗരന്മാർ ആണ് കോവിഡ് 19 ൻറെ ഭാഗമായി ഇന്ത്യ ഏർപ്പെടുത്തിയ യാത്രവിലക്കിൽ വലയുന്നത്.

Advertisment

publive-image

നിലവിലെ സാഹചര്യത്തിൽ അമേരിക്കയിൽ ജോലി നഷ്ടപ്പെട്ട വിദേശ പൗരന്മാർ കേവലം 60 ദിവസത്തിനകം അമേരിക്ക വിടണമെന്നിരിക്കെയാണ് കേന്ദ്ര ഗവൺമെൻറ് ഇത്തരത്തിൽ ഒരു നീക്കത്തിന് മുതിർന്നിരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുന്ന വിദേശ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്കിൽ വിദേശ പൗരത്വമുള്ള സ്വന്തം കുട്ടിക്കൾക്ക് ഏയർ ഇന്ത്യ ടിക്കറ്റ് പോലും നൽകുന്നില്ലാത്ത ഈ സാഹചര്യം അപലപനീയം ആണേന്നും എം പി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ധരിപ്പിച്ചു.

ഇന്നലെ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് എം പി വിദേശ ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ടത്.

Advertisment