Advertisment

ജോസ് കെ മാണിയെയും ഭാര്യ നിഷയെയും അപമാനിക്കുന്ന തരത്തില്‍ ഡിജോ കാപ്പന്റെ പേരില്‍ വ്യാജ കുറിപ്പ് ! സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ ഡിജോ കാപ്പന്‍ പരാതി നല്‍കി 

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ജോസ് കെ മാണിയെയും ഭാര്യ നിഷാ ജോസ് കെ മാണിയെയും അപമാനിക്കുന്ന തരത്തില്‍ ഡിജോ കാപ്പന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റ്‌.  കെ എസ് ഡി എം മുന്‍ സംസ്ഥാന പ്രസിഡന്റ് ഡിജോ കാപ്പന്‍ എഴുതുന്നു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന പോസ്റ്റിനെതിരെ കാപ്പന്‍ പാലാ ഡി വൈ എസ് പിക്ക് പരാതി നല്‍കും.

Advertisment

പാലായിലെ പരാജയം ജോസ് കെ മാണിയും നിഷാ ജോസ് കെ മാണിയും നടത്തിയ കുടില ബുദ്ധിയുടെയും കാപട്യങ്ങളുടെയും ഫലമാണെന്ന തരത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഡിജോ കാപ്പന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റിലുള്ളത്.  ദിവസങ്ങള്‍ക്ക് മുമ്പ് ആരുടേയും പേരില്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന ഈ പോസ്റ്റ്‌ കഴിഞ്ഞ ദിവസമാണ് ഡിജോ കാപ്പന്റെ കുറിപ്പ് എന്ന പേരില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

publive-image

എന്നാല്‍ താനിപ്രകാരം ഒരു പോസ്റ്റ്‌ എഴുതിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ കുറിപ്പ് ആണെന്നും നടപടി വേണമെന്നും വ്യക്തമാക്കി പാലാ ഡിവൈഎസ് പിക്ക് ഡിജോ കാപ്പന്‍ പരാതി നല്‍കി. തന്റെ പേരില്‍ പോസ്റ്റ്‌ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി വേണമെന്ന് കാപ്പന്‍ ആവശ്യപ്പെട്ടു.

വ്യാജ പോസ്റ്റിന്റെ കാര്യത്തില്‍ കര്‍ശന നിലപാടിലാണ് ഡിജോ. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി രാഷ്ട്രീയത്തില്‍ നിന്നും സ്വയം മാറി നില്‍ക്കുന്ന അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ബസ് ചാര്‍ജ്ജ് വര്‍ധന, ട്രാന്‍സ്പോര്‍ട്ട്‌ വകുപ്പ് നവീകരണം, കെ എസ് ഇ ബി ചാര്‍ജ്ജ് വര്‍ധന തുടങ്ങിയ കാര്യങ്ങളില്‍ ഡിജോ കാപ്പന്‍ അധ്യക്ഷനായിരുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമാര്‍ എജ്യുക്കേഷന്‍ നടത്തിയ ഇടപെടലുകള്‍ കേരളം കണ്ടതാണ്.

അതിനുശേഷം രാഷ്ട്രീയമായ യാതൊരു ഇടപെടലിനും അഭിപ്രായ പ്രകടനങ്ങള്‍ക്കും പോലും ഡിജോ തയാറായിരുന്നില്ല. ബന്ധുവായ മാണി സി കാപ്പന്‍ മത്സരിച്ചിട്ടുപോലും പ്രചരണത്തിനിറങ്ങാന്‍ ഇദ്ദേഹം തയാറായിരുന്നില്ല. അതിനിടയിലാണ് ഡിജോ കാപ്പന്റെ പേരില്‍ വ്യാജ പോസ്റ്റ്‌ പ്രചരിച്ചത്.

 

 

 

Advertisment