Advertisment

വെള്ളിത്തിരയില്‍ മാത്രമല്ല നടി ആക്രമിക്കപ്പെട്ട കേസിലും ജനപ്രിയന് മുന്നേറ്റം ! തെളിവുകളും സാക്ഷികളും ദിലീപിന്റെ വാദം ശരിവയ്ക്കുന്ന തലത്തിലേക്ക് ! 2 പ്രതികളെ കുറ്റവിമുക്തരായി കണ്ട കോടതി ഇടപെടല്‍ ആദ്യ ജയം !

New Update

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ നില കൂടുതല്‍ ദുര്‍ബലമാകുന്നു.  കേസില്‍ തെളിവ് നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് പ്രതി ചേര്‍ത്ത രണ്ട് അഭിഭാഷകര്‍ക്കെതിരെയും മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ ഇരുവരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കുകയാണ്.

Advertisment

publive-image

ഇവരുടെ പേരില്‍ തെളിവില്ലെന്നും പോലീസിന് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തിയ കോടതി ഇവരെ വെറുതെ വിട്ട് ഉത്തരവിറക്കുമെന്ന് ഇന്നലെ വാദത്തിനിടെ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.  ഉത്തരവ് നാളെ ഉണ്ടാകുമെന്നാണ് സൂചന. പ്രതി ചേര്‍ക്കപ്പെട്ട അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികളിലാണ് കോടതിയുടെ ഇടപെടല്‍.

publive-image

ഇത് കേസില്‍ ദിലീപിന്റെ ആദ്യ വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്.  ഏറെ കൊട്ടിഘോഷിക്കപ്പെട്ട അറസ്റ്റും ഇപ്പോഴും തുടരുന്ന മാധ്യമ വിചാരണയും അരങ്ങേറിയ കേസില്‍ പോലീസിന്റെ പക്കല്‍ മതിയായ തെളിവുകളില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്.

publive-image

ഇതുവരെ കോടതിയില്‍ അത്തരമൊരു തെളിവ് മുന്നോട്ട് വയ്ക്കാന്‍ പോലീസിന് കഴിഞ്ഞതുമില്ല. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജനപ്രിയ നായകന്‍ ദിലീപ് 85 ദിവസ൦ റിമാന്‍ഡില്‍ ജയില്‍വാസം അനുഭവിച്ചിരുന്നു.

publive-image

കേസില്‍ പോലീസ് പ്രതി ചേര്‍ത്ത സാക്ഷികളില്‍ പലരും ഇതിനോടകം കൂറുമാറി കഴിഞ്ഞു. അവശേഷിക്കുന്ന സാക്ഷികള്‍ വിസ്താര വേളയില്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന ആശങ്ക പോലീസിനുമുണ്ട്. താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ദിലീപ് തുടക്കം മുതല്‍ ഉറച്ചു നില്‍ക്കുകയാണ്.

publive-image

Advertisment