Advertisment

പുതുവഴി വെട്ടുമ്പോഴാണ് കലയിൽ വിപ്ലവങ്ങളുണ്ടാവുന്നത് - സംവിധായകൻ സക്കറിയ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

പെരിന്തൽമണ്ണ:  നടന്നു ശീലിച്ച വഴികളിൽ നിന്ന് മാറി പുതുവഴികൾ വെട്ടുമ്പോഴാണ് കലയിലും സിനിമയിലും സമൂഹത്തിലും വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാകുന്നതെന്ന് സംവിധായകൻ സക്കറിയ മുഹമ്മദ്.

Advertisment

സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് അറിവിനെയും ആവിഷ്കാരങ്ങളെയും നന്മകളുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്താൻ തയ്യാറായാൽ മാത്രമേ കാലാന്തരങ്ങളിൽ ഓർമിക്കപ്പെടുന്ന കലാകാരൻമാർ സൃഷ്ടിക്കപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ സർഗസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ഒരു കലാരൂപത്തിന്റെ നന്മയും തിന്മയും തീരുമാനിക്കപ്പെടുന്നത് ആത്യന്തികമായി അത് ഏതു തരത്തിലുള്ള സന്ദേശമാണ് ബാക്കി വെക്കുന്നത് എന്നതിനെ ആശ്രയിച്ചാണെന്നും കലയിലെ നന്മ ജീവിതത്തിലും ആവിഷ്കരിക്കാൻ നമുക്കാവണമെന്നും മുഖ്യ പ്രഭാഷണം നിർവ്വഹിച്ച എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമൽ സി നജ്മൽ അഭിപ്രായപ്പെട്ടു.

അൽജാമിഅ റെക്ടർ ഡോ.അബ്ദുസ്സലാം അഹ്മദ് അദ്ധ്യക്ഷനായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ ചെയർമാൻ ഡോ.കൂട്ടിൽ മുഹമ്മദലി അതിഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. അസി. റെക്ടർ കെ.അബ്ദുൽ കരീം, സ്റ്റുഡൻസ് ഡീൻ എ.ടി ഷറഫുദ്ദീൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ബിശ്റുദ്ദീൻ ശർഖി, സർഗസംഗമം ജനറൽ കൺവീനർ സുഹാന അബ്ദുൽ ലതീഫ് തുടങ്ങിയവർ സംസാരിച്ചു.

ജനറൽ കോഡിനേറ്റർ സമീർ കളിക്കാവ് സ്വാഗതവും ജനറൽ കൺവീനർ നിയാസ് വേളം നന്ദിയും പറഞ്ഞു. കെ.എം അഷറഫ്, അബ്ദുൽ വാസിഅ ധർമഗിരി, അബ്ദുസ്സലാം പുലാപ്പറ്റ, എ.എം മുനീറുദ്ധീൻ, തൻവീർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment