Advertisment

നേതാക്കള്‍ക്കിടയില്‍ സമവായമില്ല: കേരളാ കോണ്‍ഗ്രസ് അധികാരത്തര്‍ക്കത്തില്‍ കത്തോലിക്കാ സഭയുടെ ഇടപെടല്‍ ഉടനുണ്ടാകില്ല !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കങ്ങളില്‍ തല്ക്കാലം കത്തോലിക്കാ സഭയുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് സൂചന.  ജോസ് കെ മാണി - പി ജെ ജോസഫ് തര്‍ക്കങ്ങളില്‍ ഉടന്‍ ഇടപെടേണ്ടതില്ലെന്നാണ് സഭയുടെ തീരുമാനം.

Advertisment

publive-image

ഇപ്പോള്‍ ദുബായില്‍ നടക്കുന്ന എ കെ സി സി ആഗോള സമ്മേളനത്തിനിടെ വിവിധ കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജോസ് കെ മാണിയും പി ജെ ജോസഫും തോമസ്‌ ചാഴികാടനും പി സി തോമസും ഫ്രാന്‍സിസ് ജോര്‍ജ്ജുമെല്ലാം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ ഇത് കര്‍ദ്ദിനാള്‍ കേരളാ കോണ്‍ഗ്രസുകളുടെ ഏകീകരണത്തിന് നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് കര്‍ദ്ദിനാള്‍ തന്നെ നിഷേധിക്കുകയും ചെയ്തു.

publive-image

നിലവിലെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസുകള്‍ ഒന്നായി പോകാനുള്ള സാധ്യത വിരളമാണെന്ന വിലയിരുത്തലാണ് സഭയ്ക്കുള്ളത്. മുമ്പ് പല ബിഷപ്പുമാരുടെയും മധ്യസ്ഥതയില്‍ ജോസഫ് - ജോസ് കെ മാണി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു. അതൊന്നും ഫലം കണ്ടതുമില്ല. ഒടുവില്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ പാലാ രൂപത കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കൈവിടുന്ന സാഹചര്യവും ഉണ്ടായിരുന്നു.

 

pala ele
Advertisment