Advertisment

'പ്രായമേറിയെന്ന് കരുതി സ്വന്തം അപ്പനെ ആരെങ്കിലും ഉപേക്ഷിക്കുമോ? പ്രായം കൊണ്ടല്ല യുവത്വം നിര്‍ണയിക്കേണ്ടത്' - എല്‍ദോസ് കുന്നപ്പിള്ളി

New Update

കൊച്ചി: രാജ്യസഭാ സീറ്റ് കെ എം മാണിയ്ക്ക് നല്‍കിയതിനെതിരെ രംഗത്തെത്തിയ യുവ എംഎല്‍എമാരെ രൂക്ഷമായി വിമര്‍ശിച്ച് പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.

Advertisment

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും പ്രായമായെന്നു കരുതി ആരെങ്കിലും സ്വന്തം അപ്പനെ ഉപേക്ഷിക്കുമോ എന്നും കുന്നപ്പിള്ളി ചോദിക്കുന്നു.

publive-image

'പ്രായം കൊണ്ടല്ല യുവത്വം നിര്‍ണയിക്കേണ്ടത്. മനസാണ് യുവത്വം നിര്‍ണയിക്കുന്നത്. പാര്‍ട്ടിയില്‍ യുവാക്കള്‍ മാത്രം മതിയെന്ന അഭിപ്രായമില്ല. എല്ലാ പ്രായത്തിലുള്ളവരും വേണം. പ്രായമേറിയെന്ന് കരുതി സ്വന്തം അപ്പനെ ആരെങ്കിലും ഉപേക്ഷിക്കുമോ? അങ്ങനെ ചെയ്യുന്നവരുണ്ടാകാം. എന്നാല്‍ എന്റെ അഭിപ്രായം എല്ലാവരും വേണമെന്നു തന്നെയാണ്.

എംഎല്‍എമാരു അല്ലാത്തവരും പറയുന്നത് അവരുടെ വ്യക്തിപരമായ നിലപാടുകളാണ്. കോണ്‍ഗ്രസ് വലിയ ജനാധിപത്യ സ്വഭാവമുള്ള പാര്‍ട്ടിയാണ്. ഇത് ചിലപ്പോഴെങ്കിലും പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. രണ്ടു വര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാര്‍ പോലീസ് ആക്രമങ്ങളും മറ്റും കൊണ്ട് പ്രതിരോധത്തിലാണ്.

എന്നാല്‍ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനെതിരേ മാത്രം ചിലയാളുകള്‍ പോസ്റ്റുകളിടുന്നു. അവര്‍ സര്‍ക്കാരിനെതിരേ എഴുതുന്നില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സ്വഭാവം മുതലെടുത്ത് കോണ്‍ഗ്രസുകാരെ പോലെ ചില സഖാക്കള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.

തനിയ്ക്ക് ഇഷ്ടപ്പെട്ട തീരുമാനം മാത്രമേ പാര്‍ട്ടി എടുക്കാവൂ എന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. ജോസ്‌. കെ. മാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അഭിപ്രായം പറയാനില്ല. അത് മാണിയുടെ കുടുംബകാര്യമാണ് - എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.

vt balaram eldhos kunnappilly
Advertisment