Advertisment

വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖ നിർബന്ധം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ഒറ്റപ്പാലം:  പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടേഴ്സ് സ്ലിപ്പിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ നിർബന്ധം. തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച 11 ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളാണ് ഉപയോഗിക്കേണ്ടത‌്.

Advertisment

പാസ് പോർട്ട്, ഡ്രൈവിങ‌് ലൈസൻസ്, സംസ്ഥാന–-കേന്ദ്ര സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഫോട്ടോ പതിച്ച സർവീസ് തിരിച്ചറിയൽ രേഖ, ഫോട്ടോ പതിച്ച ബാങ്ക് –-പോസ്റ്റോഫീസ് പാസ്ബുക്ക‌്, പാൻ കാർഡ്, നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ നൽകുന്ന സ്മാർട്ട് കാർഡ്, എംഎൻആർഇജിഎ തൊഴിൽ കാർഡ്,

കേന്ദ്ര–-തൊഴിൽ മന്ത്രാലയം പുറത്തിറക്കുന്ന ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, എംപി, എംഎൽഎ, എംഎൽസി (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽസ്) എന്നിവരുടെ ഔദ്യോഗിക രേഖ, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊരു രേഖ വോട്ടേഴ്സ് സ്ലിപ്പിനൊപ്പം തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.

പ്രവാസികൾ വോട്ട് ചെയ്യാൻ നിർബന്ധമായും അസൽ പാസ‌്പോർട്ട‌് കരുതണം.

Advertisment