Advertisment

ഇ പി ജയരാജന് വീണ്ടും നാക്ക് പിഴച്ചു. ഐ എം വിജയനെ എം എന്‍ വിജയനാക്കി. എം എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്‍റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്ന് ജയരാജന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  മന്ത്രി ഇ പി ജയരാജന് വീണ്ടും നാക്ക് പിഴച്ചു. ബോക്സിംഗ് ഇതിഹാസം മുഹമ്മദാലി മരിച്ചപ്പോള്‍ അദ്ദേഹം കേരളത്തിന്‍റെ അഭിമാന താരമാണെന്ന് പറഞ്ഞ മന്ത്രിക്ക് ഇത്തവണയും കായിക താരത്തിന്‍റെ പേര് പറഞ്ഞപ്പോഴാണ് നാക്ക് പിഴച്ചത്.

Advertisment

publive-image

നിയമസഭയില്‍ സംസാരിക്കുമ്പോള്‍ ഐ എം വിജയന്‍റെ പേര് പറഞ്ഞപ്പോള്‍ ജയരാജന് തെറ്റിപ്പോയി. ഐ എം വിജയന്‍ എന്നതിന് പകരം എം എന്‍ വിജയന്‍ എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്.

'എം എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്‍റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്ന്' പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് പിഴച്ചത്.

ബോക്സിംഗ് ഇതിഹാസം മുഹമ്മദാലി മരിച്ചപ്പോള്‍ അദ്ദേഹം കേരളത്തിന്‍റെ അഭിമാന താരമാണെന്ന് പറഞ്ഞ അന്ന് കായിക മന്ത്രി കൂടിയായിരുന്ന ജയരാജന് വന്ന നാക്കുപിഴ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു.

Advertisment