വരുന്ന മൂന്നാഴ്ച ഇ പി ജയരാജന് പ്രൊബേഷന്‍ കാലഘട്ടം ! അതും അഗ്നി പരീക്ഷയുടെ; പാളിയാല്‍ അവതാളത്തിലാകുന്നത് ഭാവി, നൂല്‍പ്പാലത്തില്‍ നടക്കുന്ന അഭ്യാസിയുടെ മികവോടെ ഇ പി പണി തുടങ്ങി !!

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, September 3, 2018

തിരുവനന്തപുരം:  വ്യവസായ മന്ത്രി ഇ പി ജയരാജനെ സംബന്ധിച്ച് ഇത് പ്രൊബേഷന്‍ പീരിയഡാണ്. അടുത്ത ആഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ സര്‍ക്കാരിനെ പേരുദോഷം കൂടാതെ മുന്നോട്ട് നയിക്കുകയെന്നതാണ് ജയരാജന് മുമ്പിലുള്ള വെല്ലുവിളി. അതിനിടയില്‍ നാവുപിഴയും ഭരണ പിഴവും ഉണ്ടാകരുത്.

സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സെന്‍സേഷണല്‍ ആയിട്ടുള്ള കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഏത് തലങ്ങളില്‍ സംഭവിച്ചാലും സര്‍ക്കാരിന് ചീത്തപ്പേരുണ്ടാകും. അക്കാര്യത്തില്‍ ഒരു ദാക്ഷണ്യവും കൂടാതെ നടപടി സ്വീകരിക്കാനാണ്‌ ജയരാജന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ ചുമതല അദ്ദേഹത്തിന് കൈമാറിയിട്ടില്ലെങ്കിലും തത്ക്കാലം നായകന്‍ ജയരാജനാണ്.

ആ ഉത്തരവാദിത്വത്തില്‍ അലംഭാവം ഉണ്ടായാല്‍ ജയരാജന്റെ വലിയ ഭാവി മുന്നേറ്റങ്ങളെ തന്നെ അത് പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്. പാളിച്ചകള്‍ പെരുപ്പിച്ച് കട്ടാന്‍ റെഡിയായി മറ്റുള്ളവര്‍ കാത്ത് നില്‍ക്കുന്നുവെന്നതും ജയരാജനറിയാം. അതിനാല്‍ തന്നെ നൂല്‍പ്പാലത്തിലൂടെ നടക്കുന്ന അഭ്യാസിയുടെ മികവോടെയാണ് ജയരാജന്‍ കാര്യങ്ങളില്‍ ഇടപെടുന്നത്.

മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരില്‍ വിളിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പിക്കുന്നു. ഉദ്യോഗസ്ഥറുടെ ഓരോ തീരുമാനങ്ങളും ഒന്നിലധികം പേരോട് അഭിപ്രായം ആരാഞ്ഞ ശേഷം മാത്രം ? മാധമാങ്ങളോട് സംസാരിക്കുന്നത് രണ്ടാം വരവിന് ശേഷം ഏറെ കരുതലോടെ ആണെങ്കിലും പുതിയ ദൌത്യത്തിന് ശേഷം അളന്നു മുറിച്ചാണ്.

കാരണം ഈ മൂന്നാഴ്ച ജയരാജനെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണ കാലഘട്ടമാണ്. അത് അഗ്നി പരീക്ഷയ്ക്കു തുല്യമാണെന്ന് അദ്ദേഹത്തിനറിയാം. കാരണം ‘സഹായിക്കാന്‍’ റെഡിയായി ആളുകള്‍ കാത്ത് നില്‍ക്കുകയാണ്, അകത്തും പുറത്തും. അതിനിടെയില്‍ തന്റെ ഭാവിയാണിതെന്ന ഉത്തമ ബോധ്യത്തിലാണ് അദ്ദേഹം ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്.

×