Advertisment

'കള്ള റാസ്കൽ.. ഇരിക്കവിടെ' .. ! ഷാഫി പറമ്പിലിനോട് മന്ത്രി ജയരാജൻ നിയമസഭയിൽ പറഞ്ഞത് ?

New Update

തിരുവനന്തപുരം:  'കള്ള റാസ്കൽ.. ഇരിക്കവിടെ .. ' യുവ കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിലിനെ നോക്കി മന്ത്രി ഇ പി ജയരാജൻ ഇങ്ങനെ ഗർജ്ജിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Advertisment

പെരിയ ഇരട്ടക്കൊലയിലെ സി ബി ഐ അന്വേഷണം സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിക്ക് പിന്നാലെയായിരുന്നു നിയമസഭയിൽ ഇന്ന് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

publive-image

പെരിയ ഇരട്ടക്കൊല സി ബി ഐ അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആ ആവശ്യം കോടതിയിൽ വാദിക്കാൻ വേണ്ടിവന്നാൽ പുറത്തുനിന്ന് അഭിഭാഷകനെ സർക്കാർ ചിലവിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ഇതേ തുടർന്നായിരുന്നു ബഹളം തുടങ്ങിയത്. ഡി ജി പിയിൽ നിന്നും ആഭ്യന്തരം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്നു ഷാഫി പറമ്പിൽ പറഞ്ഞത് ഭരണകക്ഷിയെ ചൊടിപ്പിച്ചു. തൊട്ടുപിന്നാലെ ഇരുകൂട്ടരും നടുത്തളത്തിലിറങ്ങി.

ഇതിനിടെയായിരുന്നു ഷാഫിയെ നോക്കി മൈക്കിലൂടെ ജയരാജന്റെ ആക്രോശം. പരാമർശം രേഖയിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് സ്പീക്കർ മറുപടിയും നൽകി.

പെരിയ ഇരട്ട കൊലയിൽ സർക്കാരിനെന്തിനാണ് ഇത്ര വേവലാതി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ചോദിച്ചു.

Advertisment